ഓട്ടത്തിനിടെ കാറിനു തീപിടിച്ചു; ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

ചേർത്തലയിൽ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ, ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര – ചെത്തി റോഡിൽ പടവൂർ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്‌നേശ്വരന്റെ കാറാണ് കത്തിനശിച്ചത്. കാർ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടിൽ വന്നു മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടൻ കാർ നിർത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും…

Read More

ഓട്ടത്തിനിടെ കാറിനു തീപിടിച്ചു; ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

ചേർത്തലയിൽ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ, ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര – ചെത്തി റോഡിൽ പടവൂർ ജംക്ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്‌നേശ്വരന്റെ കാറാണ് കത്തിനശിച്ചത്. കാർ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടിൽ വന്നു മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടൻ കാർ നിർത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും…

Read More

എറണാകുളം അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

എറണാകുളം അങ്കമാലിയില്‍ നിർത്തിയിട്ടിരരുന്ന കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാര്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കിയപ്പോള്‍ കാറിനകത്ത് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലിസിനെ അറിയിക്കുകയായിരുന്നു.പൊലിസെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണ കാരണം സംബന്ധിച്ച്‌ വിശദമായ പരിശോധന വേണമെന്ന് പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍…

Read More

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

ബൈക്ക് ബസുമായി കൂട്ടിയിടിച്ചു തീപിടിച്ച്, ബൈക്ക് യാത്രക്കാരനായ പൊലീസുകാരൻ പൊള്ളലേറ്റു മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിച്ചു കത്തിനശിച്ചു. ബസ് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിനു സമീപമാണ് അപകടം. ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ മടങ്ങുമ്പോൾ കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.  ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടർന്നു….

Read More

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; ആറു മരണം

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. മരിച്ചവരിൽ സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽനിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

കാർ ലോറിയിലിടിച്ചു; തേനിയിൽ 2 മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.  യാത്രയ്ക്കിടെ ടയർ പൊട്ടിയ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു.  ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മരിച്ചവർ കോട്ടയം ജില്ലക്കാരാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

Read More

വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ; അബുദാബി പൊലീസ്

വാഹനത്തിൽ നിന്നു സിഗരറ്റ് കുറ്റികൾ പുറത്തേക്കെറിഞ്ഞാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. സിഗരറ്റിനു പുറമേ ചായക്കപ്പ്, കവറുകൾ, മറ്റു പാഴ്വസ്തുക്കൾ തുടങ്ങിയവ പുറത്തേക്കു എറിഞ്ഞാൽ ഓർക്കുക, പിഴയ്ക്കു പുറമെ ലൈസൻസിൽ ബ്ലാക്ക് മാർക്കും വീഴും. പ്രകൃതിക്കു ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കു 1000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.  12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിലുണ്ടായിരിക്കെ പുകവലിക്കുന്നവരെ നിരീക്ഷിച്ചു പിടിക്കാൻ പട്രോളിങ് വാഹനങ്ങൾ നിരത്തിലുണ്ട്. പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 500…

Read More

ബോണറ്റിൽ വീണ 70കാരനുമായി കാർ പാഞ്ഞത് 8കി.മീ; ശരീരത്തിൽ കയറിയിറങ്ങി, ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ എഴുപതുകാരന് ദാരുണാന്ത്യം. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബംഗ്റചൗക്കിന് സമീപമുണ്ടായ അപകടത്തിൽ ബംഗ്റ സ്വദേശിയായ ശങ്കർ ചൗദൂറാണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെപോയ കാർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദേശീയപാത 27-ൽ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശങ്കറിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. സൈക്കിളിൽ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാർ സഞ്ചരിച്ചത്. പിന്നാലെ ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ…

Read More

ബസും കാറും കൂട്ടിയിടിച്ചു; തൃശ്ശൂരിൽ ഒരു കുടുംബത്തിലെ 4 പേ‍ര്‍ മരിച്ചു

തൃശ്ശൂർ എറവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. നാല് പേരും കുടുംബത്തിലെ അംഗങ്ങളാണ്. ഉച്ചക്ക് 12:45 ഓടെയായിരുന്നു അപകടമുണ്ടായത്. 

Read More

പി ജയരാജന് പുതിയ കാർ; സർക്കാർ ഉത്തരവിറക്കി

സിപിഎം നേതാവ് പി ജയരാജന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാർ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറയുന്നു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ചീഫ് സെക്രട്ടറി നവംബർ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ…

Read More