
സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ച് യുവാവ്
മലപ്പുറം ജില്ലയിലെ തിരൂരിൽ സംശയാസ്പദമായി നിർത്തിയിട്ടത് കണ്ട കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് യുവാവ് എസ്.ഐയുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു. എസ്ഐയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം കുട്ടമ്മാക്കൽ കുയിപ്പയിൽ അജയൻ (45) ആണ് അറസ്റ്റിലായത്. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ ഉദയരാജിന്റെ കയ്യിലാണ് ഇയാൾ കടിച്ചു മുറിവേൽപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ തൃപ്രങ്ങോട് ബീരാഞ്ചിറയിലായിരുന്നു സംഭവം. എസ്ഐ ഉദയരാജും സംഘവും പട്രോളിങ്ങിനിടെയാണ് പുലർച്ചയോടെ ബീരാഞ്ചിറയിൽ എത്തിയത്. ഇവിടെ ഒരു കാർ സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്നത്…