വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു

വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. റമദാൻ നോമ്പ് മാസത്തിൽ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേർ മാർക്കറ്റിലെത്തിയ സമയത്താണ് സ്ഫോടനം…

Read More

കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചു; ആറ് വയസുകാരി മരിച്ചു

കെഎസ്ആര്‍ടിസി ബസും തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസിലേക്ക് ഇടിച്ചു കയറിയത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറു പേര്‍ക്കാണ് പരിക്കേറ്റത്. മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി പോയി മടങ്ങി വരികയായിരുന്നു സംഘം. വീട്ടിലേക്ക് എത്താന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കവെയാണ് അപകടമുണ്ടായത്. ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: വണ്ടി വാടകയ്ക്കെടുത്തത് എആർ ക്യാമ്പിലെ എസ്ഐ

പട്ടാപ്പകല്‍ ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികള്‍ ഉപയോഗിച്ച വാഹനം പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ വാടകയ്ക്ക് എടുത്തതായി പൊലീസ് കണ്ടെത്തി. കഴക്കൂട്ടം കണിയാപുരത്ത് വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഇന്ന് രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആലുവയെ നടുക്കിയ തട്ടികൊണ്ടുപോകലില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട…

Read More

മൂന്നാറില്‍ വീണ്ടും ‘പടയപ്പ’യുടെ ആക്രമണം ; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാറിന് നേരെ പാഞ്ഞടുത്ത് ആക്രമണം

മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് കാട്ടാനയുടെ ആക്രമണം. ടൂറിസ്റ്റുകളുടെ കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തില്‍ കാര്‍ തകര്‍ന്നു.  മൂന്നാർ ഉദുമൽപേട്ട അന്തർ ദേശീയപാതയിൽ നയമക്കടിന് സമീപത്ത് വച്ചാണ് സംഭവം. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടക്കുന്നത്. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അതിനാല്‍ തന്നെ ആളപായമൊന്നുമുണ്ടായില്ല. എന്നാല്‍ മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനംവകുപ്പിന് തലവേദന കൂടുകയാണ്. ഇങ്ങനെ തുടര്‍ന്നാല്‍ അത് പ്രദേശത്തെ ടൂറിസത്തെ…

Read More

മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ തകർത്ത് ബിജെപി പ്രവർത്തകർ

മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ പൊതുപരിപാടിക്കായി എത്തിയ നിഖിൽ വാഗ്ലെവിൻറെ കാറിന്റെ ചില്ലുകൾ അടിച്ച് തകർത്ത ബിജെപി അനുകൂലികൾ, കാറിന് നേരെ മുട്ട എറിയുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തു. പരിപാടിയിൽ നിഖിൽ വാഗ്ലെയെ പങ്കെടുപ്പിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.  ഭാരത് രത്‌ന പ്രഖ്യാപനത്തിന് പിന്നാലെ അദ്വാനിയെയും മോദിയെയും നിഖിൽ വാഗ്ലെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ ചൊടുപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ നിഖിലിനെതിരെ ബിജെപി പ്രവർത്തകൻ നൽകിയ കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ വന്‍ കഞ്ചാവ് വേട്ട. ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കൊണ്ടുവന്ന 45 കിലോ കഞ്ചാവുമായി കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാര്‍ തടഞ്ഞ് നിര്‍ത്തി എക്‌സൈസ് പരിശോധന ആരംഭിക്കുന്നതിനിടെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിലെ…

Read More

പന്തളത്ത് കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം; ഒരാൾ മരിച്ചു

പന്തളം എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് മരിച്ചത്. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിക്ക് (32) പരുക്കേറ്റു. ഇയാളെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ പന്തളം കുരമ്പാല അമൃത സ്‌കൂൾ കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അടൂരിൽ നിന്നും അഗ്നിരക്ഷാ…

Read More

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെയാണ് സംഭവം. കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ആറ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്.  സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് വളരെയേറെ ശ്രമത്തിനൊടുവിലാണ് ലോറിക്കടിയിൽ നിന്ന് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേൽ,…

Read More

ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി; കാറിൽനിന്നിറങ്ങി, റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ

ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. കൊല്ലം നിലമേലിലാണ് സംഭവം. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അതേസമയം, പ്രതിഷേധക്കാരെ…

Read More

മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം

മലപ്പുറം വണ്ടൂരില്‍ അച്ഛനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവൻ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ വാസുദേവന്റെ മകൻ സുദേവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പോലീസ് പറയുന്നത്.

Read More