കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന്റെ കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

സ്വിമ്മിംഗ് പൂൾ ഒരുക്കിയ കാറും തൽക്കാലത്തേക്ക് യൂട്യൂബർ സഞ്ജുവിന് നഷ്ടമാകും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആർടിഒ അറിയിച്ചു. ഉച്ചക്ക് കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്ട്രേറ്റ് കോടതിക്ക് എൻഫോഴ്‌സ്‌മെൻറ് ആർടിഒ കൈമാറും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി. നിലവിൽ ആർടിഒയുടെ കസ്റ്റഡിയിലുള്ള കാർ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് കേസ്…

Read More

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കോടതി, സർക്കാരിന് നിർദേശം നൽകി

പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ സംഭവത്തിൽ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരി​ഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, ഹരിശങ്കർ വി…

Read More

ഗൂഗിൾ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാർ തോട്ടിൽ വീണ് ഒഴുകിപ്പോയി

ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറപ്പന്തറയിൽ വച്ചാണ് അപകടം. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്.  കാറ് ഒഴുകിപ്പോയെങ്കിലും നാലുപേരും രക്ഷപ്പെട്ടു. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര.

Read More

തമിഴ്‌നാട്ടിൽ റോഡിൽ നിന്ന് മാറി നിര്‍ത്തിയിട്ട കാറിൽ  മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. റോഡിൽ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാൻ്റ് ഐ10 കാറിനകത്താണ് രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം രജിസ്ട്രേഷനിൽ (കെഎൽ 05 എയു 9199) ഉള്ളതാണ് വാഹനം. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്‌ഥതയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരിച്ചവര്‍ അച്ഛനും അമ്മയും മകനുമെന്നാണ് സംശയം. എന്നാൽ ഇവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്, എന്നാൽ ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല….

Read More

കാറിനുള്ളിൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ; പഠന റിപ്പോർട്ട് പുറത്ത്

കാറിൽ സഞ്ചരിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായി കണ്ടെത്തൽ. എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവിൽ ഗവേഷകർ വിശകലനം ചെയ്തു. ഇതിൽ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാർഡന്റ് ( തീ അണയ്ക്കാൻ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നതിനും ഇത്…

Read More

കണ്ണൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേർ മരിച്ചു

കണ്ണൂർ കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു. പുന്നച്ചേരി പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. നാലു പേർ തൽക്ഷണം മരിച്ചു. പരുക്കേറ്റ 9 വയസ്സുകാരനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), യാത്ര ചെയ്ത കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ…

Read More

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; നടൻ സൂരജ് മെഹർ മരിച്ചു

ഛത്തീസ്ഗഡ് നടന്‍ സൂരജ് മെഹര്‍ കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്നു സൂരജിന്‍റെ കാര്‍ റായ്പൂരില്‍ വച്ച് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒഡിഷയില്‍ വച്ച് സൂരജിന്‍റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം. പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്‍റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ സൂരജിന്‍റെ സുഹൃത്തിനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കൂടുതൽ വൈദ്യസഹായത്തിനായി ബിലാസ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്….

Read More

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; നടൻ സൂരജ് മെഹർ മരിച്ചു

ഛത്തീസ്ഗഡ് നടന്‍ സൂരജ് മെഹര്‍ കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാത്രി ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുകയായിരുന്നു സൂരജിന്‍റെ കാര്‍ റായ്പൂരില്‍ വച്ച് പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒഡിഷയില്‍ വച്ച് സൂരജിന്‍റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അപകടം. പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്‍റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ സൂരജിന്‍റെ സുഹൃത്തിനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കൂടുതൽ വൈദ്യസഹായത്തിനായി ബിലാസ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്….

Read More

തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപ്പൂരിലെ ഓലപാളയത്ത് വരികയായിരുന്നു കാർ. തമിഴ്നാട് സ്വദേശികളായ ചന്ദ്രശേഖർ (60), ചിത്ര (57), ഇളസശൻ (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് മരിച്ചത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ബസിനടിയിൽ കുടുങ്ങിയ…

Read More

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; സംഭവം കായംകുളത്ത്

മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു. കായംകുളത്ത് വച്ചാണ് സംഭവം. ഒരു കാറുമായാണ് മന്ത്രിയുടെ വാഹനം കൂട്ടിയിടിച്ചത്. അപകടത്തിൽ പെട്ട രണ്ടാമത്തെ കാർ ഇതുവഴി വന്ന ടിപ്പർ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ടായി.

Read More