മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റ് കത്തി നശിച്ചു

അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണമായി കത്തി നശിച്ചു.  

Read More

കുറഞ്ഞ വിലയ്ക്ക് കാർ നൽകമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കുറഞ്ഞ വിലയ്ക്ക് കാർ വാഗ്ദാം ചെയ്ത് ര​ണ്ട​ര​ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ പ​രാ​തി. ഇ​തു​ സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 39 കാ​ര​നാ​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​ഞ്ഞ വി​ല​യ്ക്ക്​ ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നും കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ ചെ​യ്​​താ​ണ്​ ഇ​യാ​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്. കൂ​ടാ​തെ കാ​റു​ക​ൾ​ക്കാ​യി വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

Read More

കാസർകോട്ട് ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ചത് തോട്ടിലേക്ക്; കുറ്റിച്ചെടിയിൽ പിടിച്ച് രക്ഷപെട്ട് കാർ യാത്രികർ

കാസർകോട് ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ കാറോടിച്ചത് തോട്ടിലൂടെ. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്‌നിരക്ഷാ സേനയും പൊലീസും ചേർന്നു രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയിരുന്നു. പാണ്ടി വനത്തിനു മധ്യേ ഇന്നു പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം. അമ്പലത്തറ മുനമ്പം ഹൗസിൽ എം.അബ്ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ. തഷ്രിഫ് (36) എന്നിവരാണ് അപകടത്തിൽ പെട്ടത്. ബേത്തൂർപ്പാറ – പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക…

Read More

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാർ തകരാറിലായി; സംഭവത്തില്‍ ഇടപെട്ട് സുരേഷ് ഗോപി

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം…

Read More

കാറിനുള്ളിൽ കഴുത്ത് അറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം ; സംഭവം തിരുവനന്തപുരം -തമിഴ്നാട് അതിർത്തിയിൽ

കേരള – തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് (45) മരിച്ചത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൈറ്റ് പട്രോളിങ്ങിനിടെ ഇന്നലെ പന്ത്രണ്ട് മണിയോടെ തമിഴ്‌നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതമാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇത് സാധൂകരിക്കുന്ന തെളിവുകളും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻസീറ്റിൽ കഴുത്ത് 70 ശതമാനത്തോളം മുറിഞ്ഞ നിലയിലായിരുന്നു…

Read More

ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു; ഒരാൾ മരിച്ചു

ഇടുക്കി ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്കുമാണ് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായത്. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. 

Read More

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കുഴിയിൽ വീണു; 23കാരിക്ക് ദാരുണാന്ത്യം

റീൽസ് പകർത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300അടി താഴ്ചയിലേക്ക് മറിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസാറായ യുവതിക്ക് ദാരുണാന്ത്യം. ശ്വേത ദീപക് സുർവാസെയാണ് (23) മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ ക്ഷേത്രത്തിനടുത്തുളള മലഞ്ചെരുവിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അപകട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റിന്റെ പരിശീലനത്തിനുളള വീഡിയോ ചിത്രീകരിക്കുന്നതിനാണ് യുവതിയും സുഹൃത്തായ സൂരജ് സഞ്ജൗ മുലെയും ഇവിടെയെത്തിയത്. ശ്വേത കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് വീഡിയോയിൽ കാണാം. സുഹൃത്ത് പതിയെ റിവേഴ്‌സ് എടുക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം….

Read More

കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ; അഘോരി സന്യാസിയെ പിഴചുമത്തി പോലീസ് വിട്ടയച്ചു

കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് പറഞ്ഞു. തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികൾ നിരത്തിവെച്ച കാർ പരിഭ്രാന്തി പരത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തിൽ ദുർമന്ത്രവാദികൾ എത്തിയിരിക്കുന്നെന്ന് വാർത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്. ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും…

Read More

നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; തൃശൂരിൽ ഒരാൾക്ക് ദാരുണാന്ത്യം

തൃശൂർ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ജില്ലയിലെ ചാഴൂരിൽ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. പഴുവിൽ സ്വദേശി വേളൂക്കര ഗോപി (60) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പെരിങ്ങോട്ടുകര ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻഭാഗം പൂർണമായും തകർന്നു. രണ്ട് ഇരുചക്ര വാഹനങ്ങൾക്കും കേടുപറ്റി. എതിർവശത്തുള്ള ഹോട്ടലിൽനിന്ന് ചായ കുടിച്ചശേഷം തട്ടുകടയുടെ മുന്നിൽ പത്രം…

Read More

ഓടുന്ന കാറിന് തീപിടിച്ചു; കോഴിക്കോട് ഒരാൾ വെന്തുമരിച്ചു

കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടങ്ങിപ്പോയതിനാൽ ഇയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.

Read More