കഴക്കൂട്ടത്ത് നിറുത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി; മൂന്നുദിവസത്തെ പഴക്കമെന്നു പൊലീസ്

തിരുവനന്തപുരം കുളത്തൂരില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെയാണ്(48) മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. കാർ സർവീസ് റോഡരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവർ കാറിൽനിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടർന്ന് തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിൽ സീറ്റിനടിയിലാണ് മൃതദേഹം കിടന്നത്. ആത്മഹത്യയാണെന്നാണ് നിഗമനം.

Read More

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

കൊല്ലം ആനൂർകാവിലെ വാഹനാപകടത്തിൽ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാ‍ര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണ്. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും അപകടത്തിൽപ്പെട്ടത്. വളവുതിരിഞ്ഞു വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാർ…

Read More

ഇടിച്ചിട്ട കാർ നിർത്താതെ പോയി; യുവാവ് രക്തം വാർന്ന് മരിച്ചു

കണ്ണൂർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാർ ഇടിച്ചിട്ടത്. റോഡിലേക്ക് തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം റോഡരികിൽ കിടന്നു. നാട്ടുകാരെത്തി റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

പിതാവ് താക്കോൽ നൽകിയില്ല; പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഡാനിഷ് മിൻഹാജ് (21) ആണ് അറസ്റ്റിലായത്. ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചിട്ടും പിതാവ് സമ്മതിച്ചില്ല. ഇതോടെ ഡാനിഷ് തൊട്ടടുത്തു നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ചു തീയിടുകയായിരുന്നു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്. കാർ പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Read More

ബന്ധുവിന്റെ കാറിൽ എൽ.ബോർഡ് , വ്യാജ നമ്പർ ; വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് ഒരു വർഷം നീണ്ട ആസൂത്രണത്തിനൊടുവിൽ

വീട്ടമ്മയെ വെടിവെച്ച കേസില് പ്രതിയായ വനിതാ ഡോക്ടര്‍ കാറിന്‍റെ വ്യാജ നമ്പർ നിര്‍മിച്ച കൊച്ചിയിലെ സ്ഥാപനം പൊലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ക്വാർട്ടേഴ്സിൽ നിന്ന് കണ്ടെടുത്ത എയർ പിസ്റ്റൾ ബാലസ്റ്റിക് പരിശോധനക്ക് അയക്കും. 4 ദിവസത്തെ കസ്റ്റഡി നാളെ അവസാനിക്കിരിക്കെ, ഡോക്ടറെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് സംഘം. വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് ഒരുവര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷം. അക്കാലത്ത് കൊച്ചിയില്‍ വൈറ്റിലക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍…

Read More

ഉത്തർപ്രദേശിലെ ഇറ്റാവയിൽ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഇന്ന് പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്.  വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണു കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.

Read More

തിരുവനന്തപുരത്ത് മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരുക്ക്

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു സ്‌കൂട്ടർ യാത്രികനു പരുക്കേറ്റു. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ വാഹനം സ്‌കൂട്ടറിൽ ഇടിച്ചത്. നെയ്യാർ സ്വദേശി ശശിധരനാണ് പരുക്കേറ്റത്. ശശിധരന്റെ തലയ്ക്കാണു പരുക്ക്. തച്ചോട്ടുകാവ് മഞ്ചാടി റോഡിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം…

Read More

കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് സംശയം

ഇന്നലെ കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് വിശദമായ പരിശോധന നടത്തും. കാർ സംഭവം നടന്ന സ്ഥലത്ത് റോഡരികിലാണ് ഉള്ളത്. പൂർണമായും കത്തി നശിച്ച നിലയിലാണ് കാർ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ…

Read More

കാൽനടയാത്രക്കാരി മരിച്ച സംഭവം; പൊലീസുകാരനെതിരെ നടപടി: സസ്‌പെൻഷൻ

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇന്നലെ കണ്ണൂർ ഏച്ചൂരിലായിരുന്നു അപകടം.  മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ്…

Read More