പശുക്കളുമായി റോഡ് മുറിച്ച് കടക്കുന്നതിനിടയിലേക്ക് കാർ പാഞ്ഞ് കയറി അപകടം ; അഞ്ച് മരണം , സംഭവം ചെന്നൈയിൽ

തമിഴ്നാട് ചെങ്കൽപ്പെട്ടിൽ വാഹനാപകടത്തിൽ 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചാണ് സ്ത്രീകൾ മരിച്ചത്. പശുക്കളുമായി സ്ത്രീകൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്. ഇവർക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്നു കാർ. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. അതേസമയം, വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ്…

Read More

മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

കൊടുവായൂരിൽ അമിത വേഗതിയിലെത്തിയ കാറിടിച്ച് രണ്ട് പേർ മരിച്ചു. 65 വയസുള്ള വയോധികനും 60 വയസുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുതുനഗരം ഭാഗത്ത് നിന്ന് കൊടുവായൂരിലേക്ക് വരികയായിരുന്നു കാറാണ് വയോധികരെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന്…

Read More

സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച; ഔദ്യോഗിക വാഹനം വൈകി: കുമരകത്തേക്ക് ഓട്ടോയിൽ യാത്ര തിരിച്ച് സുരേഷ് ഗോപി

മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡിൽ നിന്നു. ഈ  സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു. സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ പരുങ്ങി. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗൺമാൻ…

Read More

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, രണ്ട് പേർക്ക് പരിക്ക്

ഉത്തർപ്രദേശിലെ മഥുരയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചത്. മൂവരും കാറിലെ യാത്രക്കാരായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വരാണസിയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. മഥുരയിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായാണ് പോലീസ് സൂപ്രണ്ട് പറയുന്നത്. എന്നാൽ മൂന്ന്…

Read More

വടക്കാഞ്ചേരിയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

വടക്കാഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ 15 വയസ്, മുഹമ്മദ് റോഷൻ 15 വയസ് എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

Read More

കാറിന് തീയിട്ടു ; ഏഷ്യക്കാരനായ പ്രവാസിക്ക് ഒരു വർഷം തടവ്

മ​റ്റൊ​രാ​ളു​ടെ വാ​ഹ​നം മ​നഃ​പൂ​ർ​വം ക​ത്തി​ച്ച​തി​ന് ഏ​ഷ്യ​ക്കാ​ര​നാ​യ പ്ര​വാ​സി​ക്ക് ജ​യി​ൽ​ശി​ക്ഷ. ഒ​രു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ജ​യി​ൽ ശി​ക്ഷ​ക്ക് പു​റ​മെ, 180 ദീ​നാ​ർ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ശി​ക്ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തും. പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് വാ​ഹ​ന​ത്തി​ന് തീ​യി​ട്ട​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ, പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. കാ​റി​ന്റെ ട​യ​റി​ന​ടി​യി​ൽ​നി​ന്ന് ക​ത്തി​യ തു​ണി ക​ണ്ടെ​ത്തി. ഇ​തി​ൽ​നി​ന്ന് പ്ര​തി മ​നഃ​പൂ​ർ​വം തീ​ക​ത്തി​ച്ച​താ​ണെ​ന്ന് അ​ന്വേ​ഷ​ണ…

Read More

ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചുവീഴ്ത്തി; കാറില്‍ കഞ്ചാവ്

കോഴിക്കോട് പുനൂരില്‍ അമിത വേഗതയിലെത്തിയ കാര്‍ ഭിന്നശേഷിക്കാരിയെയും മാതാവിനെയും ഇടിച്ചുവീഴ്ത്തി. രാത്രി പുനൂര്‍ അങ്ങാടിയിലായിരുന്നു അപകടം. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഷംല, ഇഷ റഹീം എന്നിവരെയാണ് കാറിടിച്ച് തെറിപ്പിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും. കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തുടർന്ന് ബാലുശേരി പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

Read More

കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോലഞ്ചേരിക്ക് സമീപം പാങ്കോട് ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ആലുവ കൊമ്പാറ സ്വദേശികളായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ…

Read More

രത്തൻ ടാറ്റയെ വേദനിപ്പിച്ച ആ കാഴ്ച; നാനോയുടെ പിറവിക്ക് പിന്നിലെ കഥ ഇതാണ്

രത്തൻ ടാറ്റ കണ്ട ഒരുകാഴ്ചയിൽ നിന്നായിരുന്നു സാധാരണക്കാരുടെ കാർ സ്വപ്നങ്ങൾക്ക് വിപ്ലവമാറ്റം കൊണ്ടുവന്ന ടാറ്റ നാനോയുടെ പിറവിയ്ക്ക് കാരണമായത്. ആ കാഴ്ച മഴ നനയാതെ, വെയിലേൽക്കാതെ സാധാരണക്കാരെ യാത്ര ചെയ്യിച്ചു. സ്‌കൂട്ടറിൽ അച്ഛനും അമ്മയ്ക്കുമിടയിൽ അമരുന്ന കുഞ്ഞുങ്ങളുടെ മുഖം രത്തന്റെ യാത്രകളിൽ പതിവ് കാഴ്ചയായിരുന്നു. ആ ദുരിത യാത്ര രത്തന്റെ മനസിനെ സങ്കടപ്പെടുത്തി. സാധാരണക്കാരുടെ കണ്ണീരിന് വിലയേകിയിരുന്ന രത്തൻ അവർക്ക് ആശ്വാസമാകാൻ നാനോ എന്ന കുഞ്ഞൻ കാറിന് ജീവനേകി. സാധാരണക്കാരന്റെ പോക്കറ്റ് ചോരാത്ത ഒരു ലക്ഷം രൂപയുടെ…

Read More

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ രണ്ട് മുതൽ

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. ഇതിന്റെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.

Read More