
ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു
ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര് മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില് മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്….