
അരൂർ – തുറവൂർ എലവേറ്റഡ് ഹൈവേ നിർമാണത്തിനിടെ കോൺക്രീറ്റ് അടർന്ന് വീണ് അപകടം ; കാർ തകർന്നു , യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ കാറിന് മുകളിലേക്ക് കോൺക്രീറ്റ് പാളി വീണ് അപകടം. തലനാരിഴക്കാണ് യുവാവ് രക്ഷപ്പെട്ടത്. കായംകുളം ചാരുംമൂട് സ്വദേശി നിതിൻകുമാർ സഞ്ചരിച്ച കാറിനു മുകളിലേക്കാണ് വീണത്. പാലത്തിനു മുകളിൽ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് റോഡിലേക്ക് വീണത്. ഇന്നലെ രാത്രി 11 മണിയോടെ എരമല്ലൂരിൽ വച്ചാണ് അപകടം നടക്കുന്നത്. ഉയരപ്പാത നിർമ്മാണത്തിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ടാർപോളിൻ കെട്ടിയും നെറ്റ് കെട്ടിയും മുകളിൽ തന്നെ താൽക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് രീതി. എന്നാൽ മുകളിൽ നെറ്റിൽ…