
ബഹ്റൈൻ സൽമാബാദ് മേഖലയിൽ പെട്രോൾ പമ്പിൽ വച്ച് കാറിന് തീപിടിച്ചു
പെട്രോൾ പമ്പിൽ വെച്ച് കാറിന് തീപിടിച്ചു. സൽമാബാദ് മേഖലയിലാണ് സംഭവം. സിവിൽ ഡിഫൻസ് തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. വൈദ്യുതി തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.