
തീഗോളമായി പാഞ്ഞ് കാർ; ജീവനും കൊണ്ടോടി കാഴ്ച്ചക്കാർ
രാജസ്ഥാനില്‍ കാര്‍ കത്തിപിടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. കത്തിയമർന്ന് തീഗോളമായ കാർ മുന്നോട്ടുപാഞ്ഞാണ് കാഴ്ച്ചക്കാർക്കിടയിൽ ഭീതി പരത്തിയത്. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറായ ജിതേന്ദ്ര ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ അത്യാഹിതം ഒഴിവായി. എന്നാല്‍ കാറിന് തീപിടിച്ചതോടെ ഹാന്‍ഡ് ബ്രേക്കിന് തകരാറുണ്ടാവുകയും പിന്നാലെ മുന്നോട്ട് പായുകയുമായിരുന്നു. ജയ്പൂരിലെ സോദാല മേഖലയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. തീപിടിച്ചതിനെ തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് തകരാറിലായതോടെ കാര്‍ താഴേക്ക് ഉരുണ്ടുനീങ്ങാന്‍ തുടങ്ങുകയായിരുന്നു. അതിവേഗം പാഞ്ഞുവന്ന കത്തുന്ന…