
കെ എം ബഷീറിന്റെ മരണം; ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനിൽക്കും, ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അപ്പീല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നാളെ പരിഗണിക്കും. അടുത്തിടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ് ഒഴിവാക്കിയത്. കേസിന്റെ ഭാവിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍…