
വേനൽകാലത്തുണ്ടാകുന്ന വാഹനാപകടങ്ങൾ ; ബോധവത്കരണം ശക്തമാക്കി ദുബൈ പൊലീസ്
വേനൽക്കാലത്ത് വാഹനാപകടങ്ങൾ കുറക്കുന്നതിന് ബോധവത്കരണം ശക്തമാക്കി ദുബൈ പൊലീസ്. ആഭ്യന്തര മന്ത്രാലയം സെപ്റ്റംബർ ഒന്നുവരെ സംഘടിപ്പിക്കുന്ന ‘അപകടങ്ങളില്ലാത്ത വേനൽ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്. ദുബൈയിലെ റോഡുകൾ കൂടുതൽ സുരക്ഷിതവും ഗതാഗതം അപകടരഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവർമാരോട് സുരക്ഷ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കാൻ ആവശ്യപ്പെടുന്നതെന്ന് പത്രസമ്മേളനത്തിൽ അധികൃതർ പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ അപകടങ്ങളും അവ മൂലമുണ്ടാകുന്ന മരണവും പരിക്കും രാജ്യത്താകമാനം കുറച്ചുകൊണ്ടുവരുകയാണ് ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് അസി. കമാൻഡന്റ് മേജർ…