ഇതൊരു അപൂർവ്വമായ കാഴ്ച!; മക്കൾക്കൊപ്പം തടാകം മുറിച്ചു കടക്കുന്ന ‘രൺതംബോറിലെ രാജ്ഞി’

രൺതംബോർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു അപൂര്‍വ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘രൺതംബോറിലെ രാജ്ഞി’ എന്ന പേരിൽ അറിയപ്പെടുന്ന റിദ്ധി T -124 കടുവ തൻ്റെ മക്കളോടൊപ്പം ഒരു തടാകം മുറിച്ചുകിടക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഈ അവിസ്മരണീയമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫറായ സന്ദീപാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കടുവകളുടെ ലോകത്ത്, ഇതിഹാസമായ കടുവ മച്ചാലിയുടെ അഞ്ചാം തലമുറയാണ് റിദ്ധി. റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും…

Read More

‘സാറേ ഈ മൂർഖനാണ് എന്നെ കടിച്ചത്…’; കടിച്ച പാമ്പിനെ ഭരണിയിലാക്കി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ഈ പാമ്പാണ് സാറേ കടിച്ചത്… ഉടൻ ചികിത്സിക്കൂ… തന്നെ കടിച്ച ഉഗ്രവിഷമുള്ള മൂർഖനെ പ്ലാസ്റ്റിക് ഭരണിയിലാക്കി ആശുപത്രിയിലെത്തിയ ഹരിസ്വരൂപ് രാമചന്ദ്ര മിശ്ര എന്ന യുവാവ് ഡോക്ടർമാരോടു പറഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയെക്കണ്ട് ഡോക്ടർമാർ അമ്പരപ്പോടെ പരസ്പരം നോക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിലാണു സംഭവം. സമ്പൂർണ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഹരിസ്വരൂപിനു വെള്ളിയാഴ്ചയാണു പാമ്പിൻറെ കടിയേറ്റത്.  വീട്ടിൽ ചില്ലറ ജോലികളിലേർപ്പെട്ടിരിക്കുമ്പോൾ മൂർഖൻ യുവാവിൻറെ സമീപത്തെത്തുകയും കൈയിൽ കടിക്കുകയുമായിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യശാലിയായ ഹരിസ്വരൂപ് മൂർഖനെ…

Read More

വ്യാഴഗ്രഹത്തിൽ ഒരു മനുഷ്യമുഖം; കൗതുകചിത്രം പുറത്തുവിട്ട് നാസ

വ്യാഴഗ്രഹത്തിലെ ഒരു കൗതുകചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യാഴത്തിലെ മേഘങ്ങൾ പേടിപ്പെടുത്തുന്ന ഒരു മനുഷ്യമുഖത്തിന്റെ ഘടനയിൽ വിന്യസിച്ചതാണു ചിത്രം.  വ്യാഴത്തിന്റെ വിദൂരവടക്കൻ മേഖലയായ ജെറ്റ് എൻ7ൽ നിന്നു ജൂണോ പേടകം പകർത്തിയതാണു ചിത്രം. സെപ്റ്റംബറിലായിരുന്നു ഇത് പകർത്തിയത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മേഘങ്ങൾ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്.  ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ്…

Read More