കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയായിരുന്ന യുവതിയുടെ വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്‌ക്കായിരുന്നു സംഭവം. വീടിന്റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. മൊബെെലിന്റെ ഫ്ലാഷ് ലെെറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി…

Read More

ദിവ്യ വിളിച്ചാൽ പോകാൻ പാടില്ലായിരുന്നു; ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം: കെ.പി ഉദയഭാനു

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയുടെ  പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ കളക്ടർക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ട്.  പി പി ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. എഡിഎമ്മിൻ്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന…

Read More

സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്‌സാപ്പില്‍ പങ്കുവെച്ചു; ഡോക്ടര്‍ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി

യുവതി മൂന്നുകുട്ടികള്‍ക്ക് സിസേറിയനിലൂടെ ജന്മംനല്‍കിയത് പകര്‍ത്തി വാട്സാപ്പില്‍പങ്കുവെച്ചതിന് ഡോക്ടര്‍ അടക്കമുള്ളവരുടെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ പയ്യന്നൂര്‍ സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറായിരുന്ന പി.പി. സുനില്‍, ജീവനക്കാരനായിരുന്ന കെ. സുബൈര്‍ എന്നിവരുടെപേരിലുള്ള കേസാണ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളി. ഇത്തരം ഗൗരവകരമായ കേസുകള്‍ റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. 2014-ലാണ് സംഭവം. സിസേറിയന്റെ വീഡിയോയും ഫോട്ടോയും പ്രതികളെടുത്തിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇവരുടെ മൊബൈല്‍ഫോണിലും ടാബില്‍നിന്നും ഇവ കണ്ടെടുത്തു. ഇന്ത്യന്‍…

Read More

സിനിമ മൊബൈലിൽ പകർത്തുന്ന സംഘം പിടിയിൽ; വലയിലായത് തിരുവനന്തപുരത്ത് നിന്ന് ‘രായൻ’ പകർത്തുന്നതിനിടെ

പുതിയ സിനിമകൾ തിയേറ്ററിൽനിന്ന് മൊബൈലിൽ പകർത്തി വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് സ്വദേശികൾ പിടിയിലായി. തിരുവനന്തപുരത്തെ തിയേറ്ററിൽനിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തിയേറ്റർ ഉടമകളുടെ സഹായത്തോടെ രണ്ടുപേരെ പിടികൂടിയത്. കാക്കനാട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി. ‘ഗുരുവായൂരമ്പലനടയിൽ’ ഉൾപ്പെടെയുള്ള സിനിമകൾ പ്രതികൾ മൊബൈൽഫോണിൽ പകർത്തി പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ‘ഗുരുവായൂരമ്പലനടയിൽ’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലർ മൊബൈൽഫോണിൽ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിർമാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബർ…

Read More

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു; പോസ്റ്റ്‌മോർട്ടം നടത്തും

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്മോർട്ടം നടത്തും. നാളെയാണ് പോസ്റ്റ്മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് നിഗമനം. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ. ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിക്ക് കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു….

Read More

യോനോ ബ്ലോക്കായെന്ന് സന്ദേശം; ഒ.ടി.പി കൈവശപ്പെടുത്തി: കാഞ്ഞങ്ങാട് സ്വദേശിയുടെ 5.5 ലക്ഷംതട്ടി

വ്യാജസന്ദേശമയച്ച്‌ ഒ.ടി.പി. നമ്പര്‍ കൈവശപ്പെടുത്തി കാഞ്ഞങ്ങാട് സ്വദേശിയുടെ എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തു. കെ.എസ്.ഇ.ബി. കാഞ്ഞങ്ങാട് ഓഫീസിലെ ഓവര്‍സിയര്‍ ഹൊസ്ദുര്‍ഗ് ലഷ്മി വെങ്കടേശ്വര ക്ഷേത്രത്തിനടുത്തെ ‘ദേവീകൃപ’യില്‍ കെ. മനോഹരയ്ക്കാണ് പണം നഷ്ടമായത്. ജനുവരി 10-ന് രാവിലെ 11-ഓടെ ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണില്‍ യോനോ ആപ്ലിക്കേഷൻ ബ്ലോക്കായെന്ന് പറഞ്ഞ് സന്ദേശമെത്തി. തൊട്ടുപിന്നാലെ ഇതേ നമ്പറില്‍ വിളിച്ചു. ഇംഗ്ലീഷിലായിരുന്നു സംസാരം. ബാങ്കിന്റെ ഹെഡ് ഓഫീസില്‍നിന്നാണെന്നും ബ്ലോക്ക് മാറ്റാമെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടരെ മൂന്ന് ഒ.ടി.പി. നമ്പര്‍ മനോഹരയുടെ ഫോണിലേക്ക് വന്നു….

Read More