ഒരു വര്‍ഷത്തിനിടെ രണ്ടാം തവണ; പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ…

Read More

രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു എന്തിനു മാറ്റി? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി മുംബൈ പരിശീലകൻ

ഇന്ത്യൻ പ്രീമീയര്‍ ലീഗ് 2024 സീസണിനുള്ള ഒരുക്കത്തിലാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. പരിശീലന ക്യാംപിനിടെ ഇന്ന് മുംബൈ പാണ്ഡ്യയും പരിശീലകൻ മാർക്ക് ബൗച്ചറും വാർത്താ സമ്മേളനം നടത്തിയിരുന്നു. ടീം മത്സരത്തിനുവേണ്ടി എങ്ങനെ തയാറെടുക്കുന്നു എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. എന്നാൽ രോഹിത് ശർമയെക്കുറിച്ചുള്ള ചോ​​ദ്യത്തിൽ നിന്ന് മുംബൈ പരിശീലകൻ ഒഴിഞ്ഞുമാറുകയായിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആരാധകരുടെ അതൃപ്തി ടീം മനസിലാക്കിയതാണ്. ഇപ്പോഴും പ്രതിഷേധങ്ങൾ പൂർണമായിട്ടും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിനിടെ ആരാധകർ എങ്ങനെ പ്രതികരിക്കും എന്ന…

Read More

മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല; “പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡും ഒന്നും വിലപ്പോകില്ല”

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഐഎമ്മിനുണ്ട്. പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. ഏത് മന്ത്രിക്കാണ് ഇവിടെ അഡ്രസ്സ് ഉള്ളതെന്നും ജനങ്ങൾക്ക് അറിയാവുന്ന മന്ത്രിമാര് ആരാണ് ഈ മന്ത്രിസഭയിൽ ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. തൃക്കാക്കരയിൽ കാണിച്ച പൊള്ളത്തരം ഇവിടെ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തവണ മാവേലി കേരളത്തിലേക്ക് വരില്ലെന്നും രമേശ് ചെന്നിത്തല. ഇത്ര ഗതികെട്ട കേരളത്തിലേക്ക് മാവേലി വരില്ലെന്നും…

Read More