ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം; അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ പ്ലക്കാർഡുമായി ജൂതർ

ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോൾ ഹില്ലിൽ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിൽ ജൂത വംശജർ പങ്കെടുത്തു. ‘ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാർ’, ‘ഞങ്ങളുടെ പേരിൽ വേണ്ട’, ‘ഗാസയെ ജീവിക്കാൻ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാർഡുകളുമായാണ് ജൂത വംശജർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോർ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോൾ ഹില്ലിൽ ആൾക്കൂട്ടം…

Read More