
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട
തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പാറശാലയിലും നെടുമങ്ങാടും നിന്നായി എക്സൈസ് പിടികൂടിയത് 40 കിലോയോളം വരുന്ന കഞ്ചാവാണ്. പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് 20 കിലോ കഞ്ചാവുമായി നാല് പേരാണ് പിടിയിലായിലായത്. നെടുമങ്ങാട്ടെ വാടകവീട്ടിൽ ദമ്പതികളാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാറശ്ശാല റെയിൽവെ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്. വലിയതുറ സ്വദേശിയായ ചന്ദ്രൻ, കൊല്ലം സ്വദേശി ഷിബു, ഒഡിഷ സ്വദേശികളായ വിക്രംകുമാർ, രഞ്ചൻ ഖുറാ എന്നിവരെയാണ്…