
ഗ്യാസ് ചേംബറിൽ കയറിയതു പോലെ; വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയ അനുഭവം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി
വയനാട്ടിലെ വായു ഗുണനിലവാരത്തെ പുകഴ്ത്തി പ്രിയങ്ക ഗാന്ധി രംഗത്ത്. വയനാട്ടിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഗ്യാസ് ചേംബറിലെത്തി എന്ന പ്രതീതിയാണെന്നാണ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചത്. ”എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും താഴെയുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു. വിമാനത്തിൽ നിന്ന് ഡൽഹിയെ കാണുമ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണ്.”-പ്രിയങ്ക എക്സിൽ കുറിച്ചു. ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് അനുദിനം വഷളായി വരികയാണ്. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന് മോചിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ഇതിൽ രാഷട്രീയം നോക്കേണ്ടതില്ല….