
ചരിത്രത്തിലെ ഏറ്റവും ചെറിയ ടെസ്റ്റിന് വേദിയായാ കേപ്ടൌൺ പിച്ചിന് മാർക്കിട്ട് ഐസിസി
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ കേപ്ടൗണിലെ ന്യൂലാന്‍ഡ്സ് സ്റ്റേഡിയത്തിലെ പിച്ചിന് മാര്‍ക്കിട്ട് ഐസിസി. ചരിത്രത്തിലെ എക്കാലത്തെയും ചെറിയ ടെസ്റ്റ് എന്ന നാണക്കേട് സ്വന്തമാക്കിയ കേപ്ടൗണ്‍ ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് സെഷനുകള്‍ക്കുള്ളില്‍ പൂര്‍ത്തിയായിരുന്നു. ആദ്യ ദിനം മൂന്ന് സെഷനുകളില്‍ നിന്നായി 23 വിക്കറ്റും രണ്ടാം ദിവസം രണ്ട് സെഷനുകളില്‍ 10 വിക്കറ്റുമാണ് കേപ്ടൗണില്‍ നിലംപൊത്തിയത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിനും ഇന്ത്യ 153 റണ്‍സിനും ഓള്‍ ഔട്ടായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറി…