ജനൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ നവീകരിച്ച് പുനരാരംഭിക്കും; ജയിൽ ഭക്ഷണം കാത്ത് ഇനി ക്യൂ നിൽക്കേണ്ട

റീജനൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ നവീകരിച്ച് പുനരാരംഭിക്കും. രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം, നടത്തിപ്പിലുണ്ടായ വീഴ്ച മൂലമാണ് നേരത്തെ അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാൻ്റീനിൽ കൂടുതൽ സൗകര്യം ഒരുക്കാനും ഫുഡ് കോർട്ട് തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചത്. ഇതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ആർസിസിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനായി ജയിൽ വകുപ്പിൻ്റെ കൗണ്ടർ ആണ് ആശ്രയം. രോഗികൾ അടക്കം തിരക്കുള്ളപ്പോൾ വലിയ ക്യു നിന്ന് വേണം ഭക്ഷണം കഴിക്കാൻ….

Read More

മിലിട്ടറി ക്യാന്റീൻ മദ്യം 138 കുപ്പി വീടിനുള്ളിൽ ശേഖരിച്ച് വിൽപന നടത്തി; മുൻ സൈനികൻ പിടിയിൽ

അടൂരിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65) അറസ്റ്റ് ചെയ്തു.  മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ചു രമണൻ വിൽപന നടത്തുന്നുണ്ടെന്ന വിവരം അടൂർ സർക്കിൾ ഇൻസ്പെക്ടർ അൻഷാദിന് ഒരു പരാതിയിലൂടെയാണ് ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തെരച്ചിലിന് എത്തിയത്. ഇയാൾ സ്വന്തം വീട്ടിലും ഭാര്യയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിലുമായി സൂക്ഷിച്ചിരുന്ന 750 മില്ലി…

Read More