ഫോറസ്റ്റ് ഓഫീസിൽ കഞ്ചാവ് ചെടി നട്ട സംഭവം ; റേഞ്ച് ഓഫീസറുടെ നടപടിയിൽ ദുരൂഹത സംശയിച്ച് വനംവകുപ്പ്

പത്തനംതിട്ട റാന്നി പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിൽ കഞ്ചാവ് ചെടി നട്ട സംഭവത്തിൽ റേഞ്ച് ഓഫീസർ ബി.ആർ. അജയന്റെ നടപടികളിൽ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാർ അജയനെതിരെ നൽകിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതെന്ന സംശയത്തിലാണ് വനം വകുപ്പ് അധികൃതർ. അജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് കണ്ടെത്തൽ. കഞ്ചാവ് പരാതി റിപ്പോർട്ട് ചെയ്ത തിയ്യതികളിൽ പൊരുത്തക്കേടുണ്ടെന്നും വനം വകുപ്പ് ഉന്നതർ പറയുന്നു. മുമ്പ് കഞ്ചാവ്…

Read More

20കാരൻ വീട്ടിൽ നട്ടുവളർത്തിയത് 39 കഞ്ചാവ്ചെടികൾ; അറസ്റ്റ്

39 കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തിയ യുവാവ് പിടിയിൽ. കൊന്നത്തടി പനംകൂട്ടി ഇളംമ്പശ്ശേരിയിൽ ഡെനിൽ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയിൽ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്മെന്റ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികൾ വിൽപ്പനയ്ക്ക്…

Read More