മിഠായിക്കള്ളൻ; പിടികൂടാനാകാതെ പോത്താനിക്കാട് പൊലീസ്

പോത്താനിക്കാട് പൊലീസ് മിഠായിക്കള്ളനെ പിടികൂടാനാകാതെ കുഴങ്ങുന്നു. പോത്താനിക്കാട് മഠംപടിയിൽ കൊച്ചുപുരയ്ക്കൽ ബെന്നിയുടെ പച്ചക്കറിക്കടയിൽ നിന്നാണ് തുടർച്ചയായി ചോക്ലേറ്റും ബിസ്കറ്റുമൊക്കെ മോഷണം പോകുന്നത്. കഴിഞ്ഞ 12നു രാത്രി മുൻവശത്തെ ഇരുമ്പു ഗ്രില്ല് മുറിച്ചു കടയ്ക്കുള്ളിൽ കയറി പണവും മിഠായികളും കവർന്നിരുന്നു. സമീപത്തു കൊല്ലറയ്ക്കൽ മത്തായിയുടെ പലചരക്കു കടയുടെ ഷട്ടറിന്റെ താഴ് പിറ്റേന്നു തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച രാത്രി 12നു വീണ്ടും ബെന്നിയുടെ കടയിൽനിന്നു ചോക്ലേറ്റും മിഠായികളും അപഹരിക്കപ്പെട്ടു. നേരത്തേ മുറിച്ചതിനാൽ കെട്ടിവച്ചിരുന്ന ഗ്രില്ലിലൂടെയാണു വീണ്ടും കയറിയത്. സമീപത്തെ…

Read More