പ്രിയങ്കയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാന്‍: പരിഹസിച്ച് ബിജെപി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ബിജെപി. പ്രിയങ്ക ​ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ വീണ്ടും ജനങ്ങളെ പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ല. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസ്, രാഹുൽ ​ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു

Read More

സരിന് സ്ഥാനാർത്ഥിയാകാൻ അയോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി; കോൺഗ്രസിൽ ഏകാധിപത്യമെന്ന് കുറ്റപ്പെടുത്തി ബാലൻ

സ്ഥാനാർത്ഥിയാകാൻ സരിന് അയോഗ്യതയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു പറഞ്ഞു. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്നും പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചെന്നായിരുന്നു സരിന്റെ പ്രതികരണം. സ്ഥാനാർത്ഥി വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാടനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കോൺഗ്രസിൽ ഏകാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More

‘പാർട്ടി നിലപാട് തിരുത്തിയില്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി’; പി സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ രംഗത്ത്. പാർട്ടി കാണിക്കുന്ന തോന്ന്യാസം അംഗീകരിക്കില്ലെന്ന് പാലക്കാട് വാർത്താസമ്മേളനത്തിൽ സരിൻ തുറന്നടിച്ചു. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ പറഞ്ഞു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നും താൻ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐസിസി…

Read More

തിരഞ്ഞെടുപ്പിൽ മന്ത്രിയും എംഎൽഎമാരും സിപിഎം സ്ഥാനാർത്ഥികളാകും; 4 സീറ്റുകളിൽ ധാരണയായില്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗവും, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും, ഒരു മന്ത്രിയും, മൂന്ന് എംഎൽഎമാരും, മൂന്ന് ജില്ലാ സെക്രട്ടറിമാരും അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്.  ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ വടകരയിലും, ടി എം തോമസ് ഐസക് പത്തനംതിട്ടയിലും, എളമരം കരീം കോഴിക്കോട്ടും മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല…

Read More