മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് പാണക്കാട്ട്; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിനായി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ രാവിലെ പത്തു മണിക്കാണ് യോഗം. മൂന്നാം സീറ്റിന്റെ കാര്യത്തിലും യോഗത്തിൽ തീരുമാനമെടുക്കും. നിലവിൽ ലീഗിന് ലഭിച്ചിട്ടുള്ള മലപ്പുറം, പൊന്നാനി, തമിഴ്നാട്ടിലെ രാമനാഥപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് കനിയും വീണ്ടും മത്സരിച്ചേക്കും. പൊന്നാനിയിൽ അബ്ദുസമദ് സമദാനിക്കാണ് മുൻതൂക്കം. തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്ന…

Read More

ലോക്സഭയിലേക്കു മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണ

ലോക്സഭയിലേക്കു മത്സരിക്കുന്ന 10 സി.പി.എം സ്ഥാനാർഥികളുടെ കാര്യത്തില്‍ ധാരണയായി. സ്ഥാനാർഥിനിർണയത്തിനുള്ള സെക്രട്ടേറിയറ്റ് യോഗങ്ങള്‍ കഴിഞ്ഞതോടെയാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചവരാണിവർ. എറണാകുളത്ത് ഒരു വനിതയെ മത്സരിപ്പിക്കാനാണ് തീരുമാനം. എൻ.വി. ബാലകൃഷ്ണൻ (കാസർകോട്), എം.വി. ജയരാജൻ (കണ്ണൂർ), കെ.കെ. ശൈലജ (വടകര), എളമരം കരീം (കോഴിക്കോട്), എ. വിജയരാഘവൻ (പാലക്കാട്), മന്ത്രി കെ. രാധാകൃഷ്ണൻ (ആലത്തൂർ), എ.എം. ആരിഫ് (ആലപ്പുഴ), ഡോ. തോമസ് ഐസക് (പത്തനംതിട്ട), എം. മുകേഷ് (കൊല്ലം), വി. ജോയി (ആറ്റിങ്ങല്‍) എന്നിവർ മത്സരിക്കുന്നതിനാണ് ധാരണയായത്….

Read More

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സാധ്യത പട്ടികയായി, അന്തിമ തീരുമാനം സംസ്ഥാന കൌൺസിലിൽ

ലോക്സ്ഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയുമായി സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയാണ് സാധ്യതാ പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയാണ് പരിഗണിക്കുന്നത്. ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള തൃശൂരില്‍ വിഎസ് സുനില്‍കുമാറിനെയാണ് സാധ്യതാ പട്ടികയില്‍ സിപിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സിഎ അരുണ്‍ കുമാറിനെയാണ് പരിഗണിക്കുന്നത്. മുതിര്‍ന്…

Read More

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ആദ്യ ഘട്ട സ്ഥാനർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍, അതൃപ്തി പാടെ ഒഴിവാക്കി കുറ്റമറ്റ രീതിയില്‍ പട്ടിക തയ്യാറാക്കുന്നതിനാണ് സമയമെടുത്തതെന്നാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. മധ്യപ്രദേശില്‍ 144…

Read More

വയനാട്ടിൽ രാഹുൽ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും; ലോക്സഭയിൽ വിജയ സാധ്യതക്ക് മുൻതൂക്കമെന്ന് കെ.സി വേണുഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ആരെങ്കിലും സ്ഥാനാർത്ഥിയാകുമെന്നോ, ഇല്ലെന്നോ പറയാൻ കഴിയില്ലെന്നും കെ.സി വേണുഗോപാൽ എംപി. സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ വിജയ സാധ്യതക്കാണ് മുൻതൂക്കം നൽകുക. രാഹുൽ ഗാന്ധി സിറ്റിംഗ് സീറ്റായ വയനാട്ടിൽ മത്സരിക്കണോയെന്നും പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. മധ്യപ്രദേശിൽ കോൺഗ്രസിനെതിരെ മത്സരിക്കാനുള്ള ആം ആദ്മി പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നത് ബിജെപിയെ സഹായിക്കാനാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടിയില്ല. അശോക് ഗലോട്ടിനും സച്ചിൻ പൈലറ്റിനും…

Read More

ഉത്രാട പാച്ചിലും, തിരുവോണ ഒരുക്കവും; പ്രചാരണ പരിപാടികൾക്ക് അവധി നൽകി പുതുപ്പള്ളിയിലെ സ്ഥാനാർത്ഥികൾ

നാടെങ്ങും ഓണത്തിരക്കിലേക്ക് കടന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് അവധി നൽകി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ. പ്രമുഖ മുന്നണി സ്ഥാനാർഥികൾ മൂവരും ഇന്ന് മണ്ഡലത്തിൽ ഉണ്ടാകും. വാഹന പ്രചാരണം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ മുന്നണികളും ഒഴിവാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കൻമാരും ഓണാഘോഷങ്ങൾക്കു ശേഷമേ പുതുപ്പള്ളിയിലേക്ക് മടങ്ങിയെത്തൂ. പരസ്യ പ്രചാരണത്തിന് ഓണവധിയെടുത്തെങ്കിലും പരമാവധി വ്യക്തിപരമായ സന്ദർശനങ്ങളിലൂടെ വോട്ടു തേടാനാവും സ്ഥാനാർഥികളുടെ ശ്രമം. അതേസമയം, പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും പ്രചാരണ അജണ്ടകൾ ഉറപ്പിക്കുകയാണ്. സമൃതി യാത്രകളിലൂടെ ഉമ്മൻചാണ്ടി ഓർമ്മകൾ…

Read More

കർണാടക‍ തിരഞ്ഞെടുപ്പ്;  124 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും. ആകെ 224 സീറ്റാണു സംസ്ഥാനത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, അപകീർത്തിക്കേസിൽ…

Read More