കെജ്‍രിവാൾ പണം കണ്ട് മതിമറന്നു; രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ

സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ കെജ്രിവാൾ പണം കണ്ട് മതി മറന്നുവെന്നും കുറ്റപ്പെടുത്തി ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻതിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രം​ഗത്ത്. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ കെജ്‍രിവാൾ പണം കണ്ട് മതി മറന്നുവെന്നും കുറ്റപ്പെടുത്തി. തൻ്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു. കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു. അതേസമയം ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ 24…

Read More

പാലക്കാട് മണ്ഡലം വിധി എഴുതുന്നു ; പോളിംഗ് മന്ദഗതിയിൽ , ഉപതെരഞ്ഞെടുപ്പ് ആയതിനാലെന്ന് സ്ഥാനാർത്ഥികൾ

അപ്രതീക്ഷിത ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ ബൂത്തുകളില്‍ ആളുകളുണ്ടെങ്കിലും പാലക്കാട് നഗര മേഖലയിലെ ബൂത്തുകളില്‍ ആളുകള്‍ കുറവാണ്. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. രാവിലെ 10.30വരെയുള്ള കണക്ക് പ്രകാരം 2021നെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ ആറു ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 10.30വരെ 20.50ശതമാനം പോളിങ്…

Read More

പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; യുപിയിൽ സംഘർഷം

ഉത്തർപ്രദേശിൽ പിഎസ്‍സി പരീക്ഷ സമയം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധത്തിൽ സംഘർഷം. പ്രയാ​ഗ്‍രാജിലെ പിഎസ്‍സി ആസ്ഥാനത്തിന് മുന്നിൽ നാലാം ദിവസം സമരം തുടരുന്ന യുവാക്കൾ പൊലീസ് ബാരിക്കേഡ് തകർത്തതാണ് സംഘ‌ർഷമായത്. സമരക്കാരുമായി പലതവണ നടത്തിയ ചർച്ചയും ഫലം കണ്ടില്ല. സമരക്കാർക്കിടയിൽ സാമൂഹ്യ വിരുദ്ധരും ഉണ്ടെന്ന് പൊലീസ് ആരോപിച്ചു.  പൊതുമുതൽ നശിപ്പിച്ചതിന് 12 പേർക്കെതിരെ കേസെടുത്തു. സ്ഥലത്ത് വൻ പൊലീസ് വിന്യാസം തുടരുകയാണ്. യുപി പിഎസ്‍സി ഡിസംബറിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തുന്ന റിവ്യൂ ഓഫീസർ, അസി റിവ്യൂ ഓഫീസർ തസ്തികകളിലേക്കുള്ള…

Read More

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം; താൽപര്യമുള്ളവര്‍ അപേക്ഷിക്കാം

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.  ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്….

Read More

മാങ്കൂട്ടത്തിലിന്‍റെ അപരന്മാർ കാണാമറയത്ത്; ഇങ്ങനെ ഭയപ്പെടുന്നത് ബോറെന്ന് സരിൻ

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന രണ്ട് അപരൻമാരെ ചൊല്ലിയാണ് മുന്നണികള്‍ തമ്മിലുളള ഇപ്പോഴത്തെ പ്രധാന തര്‍ക്കം.   സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരൻ മാരെ നിർത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിൻറ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരൻമാരായ രാഹുലുമാർ ഇപ്പോഴും കാണാമറയത്താണ്. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പർ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരൻ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില് ബിജെപിയുടെ…

Read More

തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും; രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്, ചേലക്കര യുഡിഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകിയില്ല. മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും അദ്ദേഹം  വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും. രമ്യ ഹരിദാസ്  തോൽക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്. എം പി ആയിരുന്നപ്പോൾ അവര്‍ കാണാൻ വന്നിട്ടില്ല. ഇപ്പോൾ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഫ് സ്ഥാനാർത്ഥികളുടെ സന്ദർശനത്തിന് വെള്ളാപ്പള്ളി അനുമതി നൽകിയില്ല. 

Read More

ചേലക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും; പാലക്കാട് കൃഷ്ണകുമാറും പത്രിക സമര്‍പ്പിക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് പ്രദീപ് പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കാണ് പത്രിക സമര്‍പ്പിക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വയനാട്ടിലെ യുഡിഎഫ്…

Read More

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുമടങ്ങുന്ന 99 പേരുടെ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. എന്‍ഡിഎ മുന്നണിയായ മഹായുതിയിലെ മറ്റ് പാര്‍ട്ടികളും പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയുടെ പട്ടിക ഇന്ന് വൈകിട്ടോ നാളെയോ പുറത്തിറങ്ങുമെന്നാണ് സൂചന. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി ഒരു പടി മുന്നിലാണ്. ആകെയുള്ള 288ല്‍ 260 സീറ്റുകളുടെ വിഭജനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയായി. ബിജെപി -142, എന്‍സിപി അജിത് പവാര്‍…

Read More

പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാ‍ർത്ഥികൾ തോൽക്കും, സ്ഥാനാർഥിയെ നിർത്തിയേക്കും; പി വി അൻവർ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചേക്കുമെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു. നല്ല സ്ഥാനാർഥിയെ കിട്ടിയാൽ രണ്ടുമണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്നും നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പാലക്കാടും ചേലക്കരയും ഗൗരവത്തിൽ കാണുമെന്നും തെരഞ്ഞെടുപ്പ് രംഗത്ത് തന്‍റെ ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്നമില്ലെന്നും നേതാക്കളെ നേതാക്കൾ ആക്കുന്നത് ഈ നാട്ടിലെ ജനങ്ങൾ ആണെന്നും അൻവർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്മെന്റ് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായും…

Read More

ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെര‍ഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു. തുടർന്നാണ് 15 പേരുടെ മാത്രം പട്ടിക പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി പ്രകടമാക്കിയ പശ്ചാത്തലത്തിലാണ് പട്ടിക പിൻവലിച്ചതെന്ന് സൂചനയുണ്ട്. 45 പേരുടെ പട്ടികയിൽ പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പേരുകൾ ഇല്ലാതിരുന്നതും…

Read More