ലോക്സഭാ തെരഞ്ഞെടുപ്പ് ; അസമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എഎപി. മൂന്നുപേര് അടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ദിബ്രുഗഡ്, ഗുവാഹത്തി, സോനേത്പൂർ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ എഎപി രാജ്യസഭാ എംപി സന്ദീപ് പഥകാണ് പ്രഖ്യാപിച്ചത്. ‘ഇന്ത്യ’ സഖ്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എഎപിയുടെ പ്രഖ്യാപനം. അസമിലെ 14 ലോക്സഭാ സീറ്റുകളിൽ മൂന്നിടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. മനോജ് ധനോഹർ(ദിബ്രുഗഡ്), ഭവൻ ചൗധരി(ഗുവാഹത്തി), ഋഷി രാജ്(സോനേത്പൂർ) എന്നിവരാണ് സ്ഥാനാർത്ഥികൾ. ഈ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ ഇന്ത്യൻ ബ്ലോക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും…

Read More

ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂവിലുള്ള ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയക്കാനെന്ന് പരിഹാസവുമായി എം.വി ജയരാജൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു. പുതുപ്പള്ളിയിൽ ബിജെപിക്കാർ വോട്ടു വിൽക്കാതിരുന്നതാൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് അവിടെ ജയിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. ”മുൻപ് 2016ലും എക്സിറ്റ് പോൾ…

Read More

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപ വികാരതിലൂന്നി യുഡിഎഫ് മുന്നോട്ട് പോകുമ്പോൾ ആ ഊർജ്ജം ചോർത്താൻ ഉമ്മൻചാണ്ടിയെ തന്നെ ചർച്ചയാക്കുകയാണ് സിപിഎം. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞു….

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥിയെ 11 ന് പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഎം 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എൻ വാസവനെ ഏൽപ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. യുഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് കേവലം മൂന്ന് മണിക്കൂറിനകമാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ…

Read More

പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കെ മുരളീധരൻ

പുതുപ്പള്ളിയിൽ തിരക്കിട്ട് സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എല്ലാ കാര്യങ്ങളും പരിഗണിച്ച് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ പ്രഖ്യാപനമുണ്ടാകും. സ്ഥാനാർഥി നിർണയം ഒരു തർക്കവും കൂടാതെ നടത്താനാവുമെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം ഉമ്മൻ‌ചാണ്ടിക്കെതിരായ തന്‍റെ പഴയ പ്രസംഗം സൈബർ ഇടങ്ങളിൽ കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. വ്യത്യസ്ത പാർട്ടിയിൽ ഇരിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങൾ പറയാറുണ്ട്. അത് എല്ലാ കാലത്തും നിലനിൽക്കുന്നതല്ലെന്നും ആ…

Read More

‘സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ട’; കെ.പി.സി.സി

സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കെതിരെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. സ്വയം സ്ഥാനാർഥികളാവുന്നത് അംഗീകരിക്കാനാവില്ല. സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണ്. ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ ചോദിച്ചു. സ്ഥനാർഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണ് എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട്. എം.പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാമെന്ന് എം.എം ഹസൻ പറഞ്ഞു. ശശി തരൂർ, ടി.എൻ പ്രതാപൻ തുടങ്ങിയവർ സ്ഥാനാർഥിത്വം സംബന്ധിച്ച്…

Read More

ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. പ്രമുഖ ഗുജറാത്തി മാധ്യമപ്രവർത്തകൻ ഇസുദാൻ ഗാഥവിയാണ് ആപ്പിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ് ഇസുദാൻ ഗദ്വി. സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗാഥവിയെ തീരുമാനിച്ചത്. അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും ചടങ്ങിനെത്തിയിരുന്നു. ദൂരദർശനിൽ മാധ്യമപ്രവർത്തനം തുടങ്ങിയ…

Read More