കണ്ടു പഠിക്ക് സാറേ… ; ജയിച്ചാൽ മണ്ഡലം നിറയെ മദ്യശാലകൾ തുറക്കുമെന്ന് ലോക്സഭാ സ്ഥാനാർഥി

തെരഞ്ഞെടുപ്പു കാലത്തു സ്ഥാനാർഥികളും പാർട്ടികളും നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്കു മുമ്പിൽ വയ്ക്കാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ സ്ഥാനാർഥി വോട്ടർമാർക്കു നൽകിയ വാഗ്ദാനങ്ങൾ രാജ്യമാകെ ശ്രദ്ധയാകർഷിച്ചു. വിചിത്രമായ വാഗ്ദാനം നൽകിയത് വനിതാ സ്ഥാനാർഥിയായതുകൊണ്ടാണു വൻ ശ്രദ്ധ കിട്ടിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചിൽ ജ​ന​ങ്ങ​ൾ​ക്കു സ​ബ്‌​സി​ഡി നി​ര​ക്കി​ൽ വി​സ്കി​യും ബി​യ​റും ന​ൽ​കു​മെ​ന്നാണു സ്ഥാനാർഥി വനിത റാവത്തിന്‍റെ വാ​ഗ്ദാ​നം. അ​ഖി​ല ഭാ​ര​തീ​യ മാ​ന​വ​ത പാ​ർ​ട്ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വ​നി​ത എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും മദ്യശാലകൾ തു​റ​ക്കു​മെന്നും പറയുന്നു. മാ​ത്ര​മ​ല്ല, എം​പി ഫ​ണ്ടി​ൽനിന്നു പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഇ​റ​ക്കു​മ​തി…

Read More

ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; കെ.കെ ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് കമല്‍ ഹാസന്‍

വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് വടകരയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് കമല്‍ ഹാസന്‍ സംസാരിച്ചത്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പോരാട്ടത്തില്‍ പതറാത്ത കെ.കെ. ശൈലജയെപ്പോലുള്ള നേതാക്കള്‍ ലോക്‌സഭയിലെത്തേണ്ടതുണ്ടെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഓര്‍മിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- ഇടത്- മുസ്ലിം…

Read More

‘തൃശ്ശൂർ എടുത്തിരിക്കും’: ജൂൺ 4ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്ന് സുരേഷ് ​ഗോപി

തൃശ്ശൂർ എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ജൂൺ 4 ന് തൃശ്ശൂരിൽ ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും തൃശ്ശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണമെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ സംസാരിക്കവെ സുരേഷ് ​ഗോപി പറഞ്ഞു. തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. അതേ സമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന…

Read More

ടെന്നീസ് താരം സാനിയ മിർസ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കും ; ഹൈദ്രബാദിൽ അസറദ്ദീൻ ഉവൈസിക്കെതിരെ മത്സരിപ്പിക്കാൻ ആലോചന

ഹൈദരാബാദിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ആലോചന. ഗോവ, തെലങ്കാന, യു.പി, ജാർഖണ്ഡ്, ദാമൻ ദിയു എന്നിവിടങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സാനിയയുടെ പേര് ചർച്ചയായത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് നിർദേശിച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ സഹാകരമാകുമെന്നാണ് വിലയിരുത്തൽ….

Read More

ഐ.ടി.ഐയിൽ വോട്ട് അഭ്യർഥിക്കാനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐ തടഞ്ഞു; എബിവിപി പ്രവർത്തകരുമായി തർക്കം

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ വോട്ട് അഭ്യർഥിക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്‌പോർട്‌സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘഷത്തിന് ഇടയാക്കിയത്. കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്‌ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി-എസ്എഫ്‌ഐ അംഗങ്ങൾ…

Read More

ലോക്സഭ തെരഞ്ഞെ‌ടുപ്പ്: പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്

ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.  രമ്യയുടെ കുറിപ്പ്  ” മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. “ പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..

Read More

വീരപ്പന്റെ മകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയിൽ നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പാർട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എൻടികെയിൽ ചേരുകയായിരുന്നു. കൃഷ്ണഗിരിയിൽ സ്കൂൾ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികൾക്കിടയിൽ സ്വാധീനമുണ്ട്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉൾപ്പെടെ 20 വനിതാ സ്ഥാനാർഥികളെയാണ് എൻടികെ പ്രഖ്യാപിച്ചത്.

Read More

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു; താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം: ശശി തരൂർ

എതിർ സ്ഥാനാർത്ഥി നുണപ്രചരണങ്ങൾ നടത്തുന്നു എന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. താൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രചരണം. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത് എന്നും ശശി തരൂർ പറഞ്ഞു. സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് താൻ ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമ്മാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർഥി ജനങ്ങളെ പറ്റിക്കുന്നു. തീരദേശ വോട്ട്…

Read More

തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു; ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എൽഡിഎഫ് പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടർച്ചയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്ന് ആരോപണം. കേന്ദ്രമന്ത്രിയെന്ന പദവി ഉപയോഗിച്ച് പൊതുപരിപാടികൾ സംഘടിപ്പിച്ച് വോട്ടുതേടുകയാണ് രാജീവ് ചന്ദ്രേഖര്‍ എന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ കുറ്റപ്പെടുത്തി.  ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എൽഡിഎഫ് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടതുമുന്നണി തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് എം വിജയകുമാര്‍ ഇക്കാര്യം…

Read More

കിലോമീറ്ററുകളാണ് ആളുകൾ ജീപ്പിനെ അനു​ഗമിച്ചത്; സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ല: മുകേഷ്

സിനിമയിൽ നിന്നും ആരേയും പ്രചാരണത്തിന് വരാൻ നിർബന്ധിക്കില്ലെന്ന്  നടനും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥിയുമായ മുകേഷ്. സിനിമയിലെ സഹപ്രവർത്തകരെ പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല. അറിഞ്ഞു വരുന്നവർ വരട്ടെ. ആദ്യത്തെ തിരഞ്ഞെടുപ്പിൽ കുറച്ചുപേരൊക്കെ വന്നു. ഇപ്പോൾ എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ അവരെ തേജോവധം ചെയ്യുന്നത് സോഷ്യൽ മീഡിയയിലൊക്കെ കാണുന്നതല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും ഒരു പാർട്ടിക്ക് സഹായം ചെയ്തു എന്നറിഞ്ഞാൽ അവരുടെ പോസ്റ്റർ വലിച്ചുകീറുക, സിനിമയ്ക്ക് നെ​ഗറ്റീവ് റിവ്യൂ ഇടുക ഒക്കെ…

Read More