പാലക്കാട് ഉപതിരഞ്ഞെടുപ്പ്; രാഹുലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ് പി സരിൻ, വാർത്താസമ്മേളനം വിളിച്ചു

ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരനു താൽപര്യം. എന്നാൽ ഷാഫി പറമ്പിലിന്റെയും വി.ഡി.സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ സരിൻ അടക്കം പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ട്. കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ്…

Read More

‘ഉടൻ മത്സരിക്കാനില്ല, ശക്തമായി യുഡിഎഫിനൊപ്പം’: സ്ഥാനാർഥിത്വത്തെപ്പറ്റി പ്രതികരിച്ച് രമേഷ് പിഷാരടി

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മത്സരരംഗത്തേക്ക് ഉടനെയില്ലെന്നും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ശരിയല്ലെന്നും രമേഷ് പിഷാരടി സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രചാരണത്തിനു യുഡിഎഫിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റിന്റെ പൂർണരൂപം ‘നിയമസഭ ഉപതിരഞ്ഞെടുപ്പ്. മത്സര രംഗത്തേക്ക് ഉടനെയില്ല. എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചാരണത്തിനും ശക്തമായി യുഡിഎഫിനു ഒപ്പമുണ്ടാവും’.

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലേ?; യാതൊരു സൂചനയുമില്ലെന്ന് എഐസിസി

വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി എഐസിസി വൃത്തങ്ങൾ. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുൽ ഗാന്ധി ഇതുവരെ നൽകിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരം. വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് കാക്കുകയാണെന്നും എഐസിസി നേതാക്കൾ അറിയിച്ചു. വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന റിപ്പോർട്ടുകളോടാണ് പ്രതികരണം. രാഹുൽ ഗാന്ധി ഇക്കുറി കർണ്ണാടകയിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അമേഠിയിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ്…

Read More

‘ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേ’; ലോക്‌സഭയിലേക്ക് അച്ചു ഉമ്മൻ മത്സരിക്കുമോയെന്ന് ചോദ്യത്തിമ് രൂക്ഷമായി പ്രതികരിച്ച്  സുധാകരൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചു ഉമ്മന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച്  ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചു ഉമ്മന്‍റെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ…

Read More