സെക്സിൽ എർപ്പെടുന്നത് സ്ത്രീ​ക​ളിൽ സ്ത​നാ​ർ​ബു​ദം, പു​രു​ഷന്മാരിൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത കുറയ്ക്കുന്നു

പങ്കാളികൾ തമ്മിലുള്ള മികച്ച സെക്സ് റിലേഷൻഷിപ്പ് ശാ​രീ​രി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ന​സി​ക സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തി​നും സഹായിക്കുന്നവെന്ന് ഡോക്ടർമാർ പറയുന്നു. വിവിധ രോഗസാധ്യതകൾക്കു പരിഹാരവും ശരിയായ സെക്സ് സഹായിക്കുന്നു. സ്ത്രീ​ക​ളി​ലെ സ്ത​നാ​ർ​ബു​ദം, പു​രു​ഷ​ന്മാ​രി​ലെ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ സാ​ധ്യത​ക​ള്‍ കു​റ​യ്ക്കാ​ൻ ആ​രോ​ഗ്യ​ക​ര​മാ​യ സെ​ക്സ് സഹായിക്കുന്നു. ​കു​ടാ​തെ വി​ഷാ​ദ​രോ​ഗം കു​റ​ച്ച്‌ മാ​ന​സി​കാ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യാ​നും സെ​ക്സ് സ​ഹാ​യി​ക്കു​ന്നു​. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ള്‍ വ​ർ​ഷ​ത്തി​ല്‍ മി​നി​മം 54 ത​വ​ണ​യെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ദ​മാ​ണെ​ന്നാ​ണു പഠനം. ഒ​രു വീ​ട്ടി​ല്‍ ക​ഴി​യു​ന്ന ദ​മ്പ​തി​ക​ള്‍ വ​ർ​ഷ​ത്തി​ല്‍ 51 ത​വ​ണ​യെ​ങ്കി​ലും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ഇ​രു​വ​രു​ടെ​യും…

Read More

ഡൽഹിയിൽ വ്യാജ കാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വ്യാജ കാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പൊലീസ് പിടിയില്‍. കാന്‍സര്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. നാലുകോടിയുടെ വ്യാജമരുന്നാണ് പിടിച്ചെടുത്തത്. ആയിരക്കണക്കിന് രൂപയുടെ മരുന്ന് ട്യൂബുകളും, മറ്റ് ഉപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നാല് ഇടങ്ങളിലായി ഫ്ളാറ്റുകളിലാണ് പരിശോധ നടന്നത്. ഇവിടങ്ങളില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. 140 മരുന്ന് ട്യൂബുകൾ, 197 ഒഴിഞ്ഞ ട്യൂബുകൾ, മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തു….

Read More

ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാധ്യത; ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം: പഠനം

ക്യാൻസർ ഉൾപ്പെടെയുള്ള 32 ഗുരുതര രോഗങ്ങൾക്ക് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കാരണമാകുന്നുവെന്ന പഠനറിപ്പോർട്ട് പുറത്ത്. ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാൻസർ, മാനസിക പ്രശ്‌നങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങി അകാലമരണത്തിന് വരെ ഈ ഭക്ഷണങ്ങൾ കാരണമാകാനിടയുണ്ടെന്നാണ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. യുപിഎഫ് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന പഠനങ്ങൾ നേരത്തെ വന്നിരുന്നെങ്കിലും ഇതാദ്യമായാണ് കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടാകുന്നത്. ഓസ്ട്രേലിയ, യുഎസ്, ഫ്രാൻസ്, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ്…

Read More

‘അറിഞ്ഞത് ആദിത്യ എൽ1 വിക്ഷേപണ ദിനത്തിൽ’; താൻ കാൻസർ ബാധിതനാണെന്ന് ഇസ്രോ മേധാവി സോമനാഥ്

താൻ അർബുദബാധിതനെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തി ദിവസമാണ് തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു. സ്‌കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധയെന്നാണ് കണ്ടെത്തിയത്. ചാന്ദ്രയാൻ -3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ ചികിത്സയും പരിശോധനയും ഉണ്ടായിരുന്നുവെങ്കിലും അത് കാൻസർ ആണെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ-എൽ1 വിക്ഷേപിച്ച അന്നാണ് കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. അത്…

Read More

കുഞ്ഞു ആദിദേവിന് വൃക്കയിൽ ക്യാൻസർ, ചികിത്സയ്ക്ക് പണമില്ല, കനിവ് തേടി മാതാപിതാക്കൾ

കുഞ്ഞുപ്രായത്തിൽ ക്യാൻസറിനോട് പൊരുതുകയാണ് തിരുവനന്തപുരത്തെ ഒരു രണ്ടര വയസുകാരൻ. നേമം സ്വദേശിയായ അജിത്കുമാറിന്റെയും ബീനയുടെയും മകൻ ആദിദേവാണ് വൃക്കകൾക്ക് ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ളത്. കൂലിപ്പണിക്കാരനായ അജിത്കുമാറും കുടുബവും മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. നടന്ന് തുടങ്ങും മുമ്പ് കുഞ്ഞ് ആദിദേവ് ക്യാൻസറിന് മുന്നിൽ വീണുപോയി. ഒന്നര വയസിൽ വിട്ടുമാറാതെ വന്നൊരു വയറുവേദനയിൽ നിന്നാണ് തുടക്കം. പരിശോധനയിൽ രണ്ട് വൃക്കകളിലും മുഴ കണ്ടെത്തി. ഇടത് വശത്തും വലത് വശത്തുമായി അഞ്ച് മുഴകൾ. അഞ്ച് വയസിന് താഴെയുള്ള…

Read More

ക്യാൻസറിന് 100 രൂപയുടെ ഗുളികയുമായി മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ചികിത്സയില്‍ വിപ്ലവം സൃഷ്‌ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചെലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ മരുന്ന് അനുഗ്രഹമാകും. കേന്ദ്രസർക്കാരിന്റെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി കിട്ടിയാല്‍ ജൂണ്‍ – ജൂലായില്‍ ഗുളിക വിപണിയില്‍ ലഭ്യമാവും. R+Cu എന്ന പേരിലാവും വിപണിയിലെത്തുക. ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും പാർശ്വഫലം പകുതിയായി കുറയ്‌ക്കാനും…

Read More

ക്യാന്‍സർ വാക്സിൻ ഉടൻ: പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്‍റ് പുടിൻ

ക്യാൻസറിനുള്ള വാക്സിന്‍ വികസിപ്പിക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍. വാക്സിന്‍ രോഗികൾക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചർച്ച ചെയ്യുന്ന മോസ്കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.  നിരവധി രാജ്യങ്ങളും കമ്പനികളും ക്യാൻസർ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി  ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവച്ചു. 2030ഓടെ 10,000…

Read More

പഞ്ഞിമിഠായിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം കണ്ടെത്തി;  ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർത്ഥം കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോ​ഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. പഞ്ചസാര കൊണ്ട് നിർ‌മ്മിക്കുന്ന മിഠായിയാണ് കോട്ടൺ കാൻഡി അഥവാ…

Read More

ചാള്‍സ് മൂന്നാമൻ രാജാവിന് അര്‍ബുദം; വാർത്താക്കുറിപ്പില്‍ രോഗവിവരം പരസ്യപ്പെടുത്തി

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പില്‍ രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തില്‍ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. രാജാവ് എന്ന പദവിയില്‍ അദ്ദേഹം തുടരുമെന്ന് കൊട്ടാരം അറിയിച്ചു. മക്കളായ…

Read More

മരിച്ചെന്ന് വ്യാജ പ്രചരണം നടത്തി; പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുത്തേക്കും

താന്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയതാണ് താരത്തിനു വിനയായി. സമൂഹത്തില്‍ വ്യാജ പ്രചരണം നടത്തിയതിനു പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭാശയമുഖ അര്‍ബുദത്തെ കുറിച്ച് ബോധവത്കരണം നടത്താനാണ് താന്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനത്തിന്റെ ന്യായീകരണം. മഹാരാഷ്ട്ര എംഎല്‍എ സത്യജിത്ത് താംബെ പൂനം പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി രണ്ട് വെള്ളിയാഴ്ചയാണ് പൂനം പാണ്ഡെ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് പൂനം മരിച്ചതെന്ന് താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്….

Read More