
കുവൈത്തിൽ അത്യാധുനിക ക്യാൻസർ നിയന്ത്രണ കേന്ദ്രങ്ങൾ തുടങ്ങുന്നു
കുവൈത്തില്‍ അത്യാധുനിക ക്യാൻസർ നിയന്ത്രണ കേന്ദ്രം ആരംഭിക്കുന്നു. അൽ സബാഹ് ഹെൽത്ത് ഡിസ്ട്രിക്റ്റിൽ ഉടൻ തുറക്കുന്ന കേന്ദ്രം മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാകുമെന്ന് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി അറിയിച്ചു. ലുക്കീമിയ ആൻഡ് ലിംഫോമ സൊസൈറ്റി വാർഷിക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ അന്താരാഷ്ട്ര ഉപകരണങ്ങൾ കേന്ദ്രത്തിൽ സജ്ജീകരിക്കും. ക്യാൻസർ ചികിത്സ രംഗത്തെ നൂതന ചികിത്സാരീതികൾ നിലവിൽ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. ഇമ്യൂണോതെറാപ്പി പോലുള്ള അത്യാധുനിക കാൻസർ ചികിത്സകൾ രാജ്യത്ത് ലഭ്യമാണ്. ആരോഗ്യ രംഗത്തെ അടിസ്ഥാന…