ജർമൻ പൗരത്വം മറച്ച് വെച്ചു ; നാല് തവണ എം.എൽ.എയായ ബിആർഎസ് നേതാവിൻ്റെ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി

നാല് തവണ എംഎൽഎയായ ബിആർഎസ് നേതാവിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കി തെലങ്കാന ഹൈക്കോടതി. ജർമൻ പൗരൻ ആയിരിക്കെ വ്യാജരേഖ ചമച്ച് ചെന്നമനേനി രമേശ് എന്ന ബിആർഎസ് നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സംഭവത്തിലാണ് നടപടി. ജർമ്മൻ പൗരത്വത്തെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവെച്ചതിനും ജുഡീഷ്യറിയെ തെറ്റിദ്ധരിപ്പിച്ചതിനും കോടതി 30 ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു മുൻ നിയമസഭാംഗത്തിന് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹർജിയിലാണ് തെലങ്കാന ഹൈക്കോടതിയുടെ നടപടി. 2009,…

Read More