പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയ സംഭവം; കേസ് ഹൈക്കോടതി റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. 2017 ഏപ്രില്‍ 9ന് പറവൂരിലായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള കോൺഗ്രസ് പ്രതിഷേധം. കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നും ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിൽ…

Read More

മണിപ്പുരിലെ സ്ഥിതി​ രൂക്ഷം; മഹാരാഷ്ട്രയിലെ റാലികൾ റദ്ദാക്കി അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി ഡൽഹിയിലേക്ക് മടങ്ങി ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സ്ഥിതി​ഗതികൾ രൂക്ഷമായി തുടരുന്നതിനാലാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോ​ഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികൾ റദ്ദാക്കി അമിത് ഷാ മടങ്ങിയത്. ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനിറങ്ങിയവർ ഇംഫാലിൽ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എൽ.എ.മാരുടെയും വീടുകൾ ആക്രമിച്ചു. വ്യാപക അക്രമങ്ങൾ ഉണ്ടായതോടെ സംസ്ഥാനത്തെ ഏഴ്…

Read More

ഇസ്രയേലിന് കനത്ത തിരിച്ചടി; ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനവുമായി സ്പാനിഷ് സർക്കാർ

ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ സ്പാനിഷ് സർക്കാർ. ഇസ്രയേലുമായുള്ള ആയുധക്കരാർ അവസാനിപ്പിക്കാനുള്ള തീരുമാനമാണ് ഇസ്രയേൽ ആഭ്യന്തര മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഇസ്രയേൽ ആയുധ നിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്‍റെ ഈ തീരുമാനം. നേരത്തെ ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്​പെയിൻ നിർത്തലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആയുധങ്ങൾ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമ​​ന്ത്രാലയം അറിയിച്ചു. ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9…

Read More

അധികാര ദുർവിനിയോഗം; പൂജ ഖേദ്കറുടെ ഐ എ എസ് പദവി റദ്ദാക്കാൻ യുപിഎസ്‍സി

അധികാര ദുർവിനിയോ​ഗം ആരോപിച്ച് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ​ഐ എ എസ് പദവി റദ്ദാക്കാൻ യു പി എസ്‍സി നടപടി തുടങ്ങി. ഇനിയുള്ള എല്ലാ പരീക്ഷകളിൽനിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ…

Read More

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടു നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി; ജീവനക്കാരുടെ അഭാവമെന്ന് സൂചന

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനി രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും, 9.45ന് ബഹ്‌റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണു റദ്ദാക്കിയത്. മതിയായ വിമാന ജീവനക്കാർ ഹാജരാകാത്തതാണു കാരണമെന്നാണ് സൂചന.

Read More

ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പതിവ് സർവീസ് റദ്ദാക്കി; വിശദീകരണം തേടി ഡി.ജി.സി.എ.

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലേക്കുള്ള മടക്കയാത്രയെ ചൊല്ലി വിവാദം. മറ്റൊരു സർവീസ് റദ്ദാക്കിയാണ് എയർ ഇന്ത്യ ടീമിനെ നാട്ടിലെത്തിച്ചത്. നവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ ഉപയോഗിച്ചത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർ ഇന്ത്യയോട് വിശദീകരണം തേടി. അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തെ നവാർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ബോയിങ് 777 യാത്രാ വിമാനമാണ് ഇന്ത്യൻ ടീമിനുവേണ്ടി ബർബഡോസിലേക്ക് എത്തിച്ചത്. ഇന്ത്യൻ ക്രിക്കറ്റ്…

Read More

ജീവനക്കാരുടെ കുറവ്; നാല് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

നാല് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളും റിയാദിൽ നിന്നും മസ്ക്കറ്റിൽ നിന്നും പുറപ്പെടുന്ന രണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയത്. റദ്ദാക്കിയ വിമാനങ്ങൾ രാത്രി 8.25 നുള്ള കരിപ്പൂർ –റിയാദ്. രാത്രി 11.30നുള്ള കരിപ്പൂർ– മസ്ക്കറ്റ് രാത്രി 11.55 ന് റിയാദ്– കരിപ്പൂർ. 2.15നനുള്ള മസ്കക്റ്റ്–കരിപ്പൂർ.

Read More

ഡോക്ടർമാർക്ക് സാമൂഹ്യമാധ്യമങ്ങളിലുള്ള വിലക്ക്; വിവാദ സർക്കുലർ റദ്ദാക്കി ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ് ജീവനക്കാർക്ക് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. സർക്കുലറിന് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിവാദ സർക്കുലർ ആരോഗ്യവകുപ്പ് റദ്ദ് ചെയ്തത്.  ആരോഗ്യ വകുപ്പിലെ ജീവനക്കാർക്ക് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും അടക്കമായിരുന്നു വിവാദ സർക്കുലറിൽ വിലക്കിയിരുന്നത്. സർക്കുലർ ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നുവെന്നാണ് പുതിയ ഉത്തരവ് വിശദമാക്കുന്നത്.  വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ…

Read More

എസ്ഐ ലിസ്റ്റിൽ അട്ടിമറി: പിഎസ്‌സി ഷോർട്‌ലിസ്റ്റ് പിൻവലിച്ചു

പൊലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉൾപ്പെടുത്തി പിഎസ്‌സിയുടെ ഷോർട്‌ലിസ്റ്റ്. ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർഥികൾ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിൻവലിച്ചു. സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടർന്നു പ്രസിദ്ധീകരിച്ച ഷോർട്ട്ലിസ്റ്റിലാണു വൻതോതിൽ അനർഹരും ഉൾപ്പെട്ടത്. ഷോർട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ…

Read More

കോടിയേരിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ടുകൾ: മുഖ്യമന്ത്രി യൂറോപ്യൻ യാത്ര മാറ്റിവച്ചു; കോടിയേരിയെ സന്ദർശിക്കും

പാൻക്രിയാസിലെ അർബുദത്തെത്തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ പര്യടനം മാറ്റിവച്ചതായി അറിയുന്നു. ഇന്നു രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്യൻ പര്യടനത്തിനായി ഫിൻലാൻഡിലേക്ക് യാത്രതിരിക്കാനിരുന്നത്. അദ്ദേഹം കോടിയേരിയെ സന്ദർശിക്കുന്നതിനായി ചെന്നൈയിലേക്ക് നാളെ രാവിലെ യാത്ര തിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം. രോഗബാധയെ തുടർന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന്…

Read More