വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ ‘കേരളീയം’ വേണ്ടെന്ന് തീരുമാനം

സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് മാറ്റിയെങ്കിലും പിന്നീടിത് ജനുവരിയിൽ നടത്തുമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പൂർണമായും കേരളീയം പരിപാടി ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു.

Read More

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷയിലും ബംഗാളിലും ജാഗ്രതാ നിർദേശം

ദാന ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 23 മുതൽ ഒക്ടോബർ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂർ, നോർത്ത് സൗത്ത് 24 പർഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും….

Read More

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം ആർ അജിത് കുമാർ

മലപ്പുറം പൊലീസിലെ വൻ അഴിച്ചുപണിക്ക് പിന്നാലെ അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം ആർ അജിത് കുമാർ. സ്വകാര്യ ആവശ്യത്തിനായി കുറച്ചുനാൾ മുൻപ് നൽകിയ അപേക്ഷയിൽ കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് അവധി അനുമതി നൽകിയിരുന്നു. സെപ്തംബ‌ർ 14 മുതൽ 17വരെ നാല് ദിവസത്തേക്കാണ് അവധി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. കുടുംബവുമായി ചെന്നൈയിലേയ്ക്ക് പോകാനായിരുന്നു അജിത് കുമാർ അവധി അപേക്ഷ നൽകിയത്. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവ് നശിപ്പിക്കാനാണെന്നും മറ്റ്…

Read More

പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ യുപിഎസ്‍സി റദ്ദാക്കി; സ്ഥിരം വിലക്കും ഏര്‍പ്പെടുത്തി, പിന്നാലെ കേസും

സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച ഐ.എ.എസ്. പ്രബേഷണറി ഓഫീസര്‍ പൂജാ ഖേഡ്കറുടെ നിയമന ശുപാര്‍ശ റദ്ദാക്കി യു.പി.എസ്.സി. ഭാവിയില്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് സ്ഥിരമായി അവരെ വിലക്കുകയും ചെയ്തു. ജൂലായ് 18-ന് യു.പി.എസ്.സി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ജൂലായ് 25-നകം മറുപടി സമര്‍പ്പിക്കണമെന്ന് പൂജാ ഖേഡ്കറോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനായി ഓഗസ്റ്റ് നാല് വരെ സമയം നല്‍കണമെന്ന് പൂജാ ഖേഡ്കര്‍ ആവശ്യപ്പെട്ടിരുന്നു. ജൂലായ് 30-ന് വൈകുന്നേരം 3.30 വരെയായിരുന്നു വിശദീകരണം നല്‍കാന്‍ അവര്‍ക്ക്…

Read More

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്  അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നടപടിക്കെതിരെ കെ‍ജ്രിവാളിന്റെ അഭിഭാഷകർ തടസഹർജി നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ച ഡൽഹി മുഖ്യമന്ത്രി ഇന്ന് പുറത്തിറങ്ങും. ഉച്ചയോടെ തിഹാർ ജയിലിലെ നടപടികൾ പൂർത്തിയാക്കി കെജ്രിവാൾ പുറത്തിറങ്ങുമെന്ന് എഎപി നേതാക്കൾ അറിയിച്ചു. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രിക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങുന്ന കെജ്രിവാളിന് വൻ സ്വീകരണം നൽകാനൊരുങ്ങുകയാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കൾ പ്രതികരിച്ചു….

Read More

ക്രമക്കേട്; ജൂൺ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി; സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ജൂൺ 18-ാം തീയതി നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തിയത്. പരീക്ഷാനടത്തിപ്പിൽ വീഴ്ചകളുണ്ടായെന്ന വിവരം നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റിൽനിന്ന് യു.ജി.സിക്ക് ജൂൺ 19-ന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പരീക്ഷ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകുകയായിരുന്നു. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ച. 11 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. എന്താണ് സംഭവിച്ചതെന്നോ,…

Read More

മാലിന്യടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും

കോഴിക്കോട് ഹോട്ടൽ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൂരാച്ചുണ്ട്…

Read More

കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. അലൈൻസ് എയറിൻ്റെയും ഇൻഡിഗോയുടേയും സർവീസുകളാണ് റദ്ദാക്കിയത്. അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ പ്രത്യേക സർവീസും റദ്ദാക്കി.  അതേസമയം, കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടമുണ്ടായി. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി….

Read More

കാറിടിച്ച് 2 പേർ മരിച്ച സംഭവം; 17-കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പൂനെയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യംജുവനൈൽ കോടതി റദ്ദാക്കി. ജാമ്യം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പൂനെ പൊലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ ഹോമിൽ കഴിയണം. നേരത്തെ അപകടത്തെക്കുറിച്ച് ഉപന്യാസം എഴുതണമെന്നതടക്കം വിചിത്രമായ വ്യവസ്ഥകളോടെ പതിനേഴുകാരനെ ജാമ്യത്തിൽ വിട്ടതിൽ വ്യാപക വിമർശനമുയർന്നിരുന്നു. അതേ സമയം പ്രതിയുടെ അച്ഛൻ വിശാൽ അഗർവാളിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കുന്നതിനിടെ വിശാൽ അഗർവാളിനെ നേരെ ആൾക്കൂട്ടം മഷിയെറിഞ്ഞു….

Read More

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി

ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി നടന്നതായി കണ്ടെത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് ക്രമക്കേട് നടത്തിയ 112 വിദ്യാർത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാർത്ഥികൾ കോപ്പിയടിച്ച വിവരം കണ്ടെത്തിയത്. ഇത്തരത്തിൽ ക്രമക്കേട് നടന്ന പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളെയും അവിടെയുണ്ടായിരുന്ന ഇൻവിജിലേറ്റർമാരെയും തിരുവനന്തപുരത്തുള്ള ഹയർസെക്കൻഡറി ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. അവിടെ നടന്ന ഹിയറിംഗിലാണ് കോപ്പിയടി തെളിവ് സഹിതം തെളിയിക്കപ്പെട്ടത്. തുടർന്ന് ഈ വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ തന്നെ റദ്ദാക്കി. ശക്തമായ അച്ചടക്ക നടപടി എടുക്കേണ്ട വിഷയമാണെന്നായിരുന്നു ഹയർസെക്കൻഡറി…

Read More