സാമുവല്‍ കൊലക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി

കൈ വെട്ടി എടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ പറഞ്ഞിരുന്നു കൊലക്കേസ് പ്രതിയും ഗുണ്ടയുമായിരുന്നയാളെ കൊല ചെയ്ത കേസില്‍ കൊലയാളികള്‍ ഉപയോഗിച്ച പ്രധാന ആയുധമായ വാക്കത്തി കണ്ടെത്തി. കൈ വെട്ടി എടുത്ത ശേഷം വാക്കത്തി കനാലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അശ്വിന്‍ പറഞ്ഞതനുസരിച്ചാണ് കനാലില്‍ പോലീസ് തെരച്ചില്‍ നടത്തിയത്. കൊലക്ക് ഉപയോഗിച്ചതും കൈവെട്ടിയെടുത്തതുമായ വാക്കത്തിക്ക് വേണ്ടി ബോംബ് സ്‌ക്വാഡ് നേരത്തെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ആദ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് കനാലിലെ വെള്ളം ചെറിയ തോതില്‍ കുറച്ചശേഷം കനാലില്‍…

Read More

കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി; പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.    കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ്…

Read More

അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് കനാലിലേക്ക് വലിച്ചെറിഞ്ഞു; സംഭവം ബിഹാറിൽ

വാ​ഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും  ലാത്തി ഉപയോ​ഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. ​മാരകമാ‌യ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം ഛിന്നഭിന്നമായതിനാലാണ് അവശിഷ്ടം കനാലിലേക്ക് തള്ളിയതെന്ന് ലോക്കൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വിശദീകരിച്ചു. മൃതദേഹം കനാലിൽ നിന്ന് വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ്…

Read More

മൂന്നാമത്തെ കുട്ടി ജനിച്ചാൽ സർക്കാർ ജോലി സ്ഥിരമാകില്ലെന്ന ഭയം; 5 മാസമുള്ള കുഞ്ഞിനെ ദമ്പതികൾ കനാലിലെറിഞ്ഞു

സർക്കാരിന്റെ രണ്ടു കുട്ടി പദ്ധതി മൂലം ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് മൂന്നാമത്തെ കുട്ടിയെ കനാലിലെറിഞ്ഞ് ദമ്പതികൾ. സർക്കാർ വകുപ്പിൽ കരാർ ജീവനക്കാരനായ 36കാരൻ ജവർലാൽ മെഗ്വാളും ഭാര്യ ഗീത ദേവിയുമാണ് 5 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കനാലിലെറിഞ്ഞു കൊന്നത്. ഞായറാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബിക്കാനേർ ജില്ലയിലാണ് സംഭവം. ജവർലാലിനും ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്, അതിനിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. കരാർ ജോലിയിൽ നിന്നും സ്ഥിരജോലി പ്രതീക്ഷിക്കുന്ന മെഗ്വാളിനു രാജസ്ഥാൻ സർക്കാരിന്റെ രണ്ടുകുട്ടി പദ്ധതി പാരയാകുമെന്ന്…

Read More