
ഡാര്‍വിനെ ഏറ്റെടുത്ത് ആപ്പിൾ, എഐ മത്സരത്തിലേക്ക് ആപ്പിളും
ഡാര്‍വിന്‍ എഐയെ ഏറ്റെടുത്ത് ആപ്പിൾ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേ മത്സരത്തിലേക്ക് ആപ്പിൾ നേരിട്ട് ഇതുവരെ കടന്നുവന്നിട്ടില്ല. എന്നാൽ അതിനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. അതിന്റെ ഭാഗമായി ഡാര്‍വിന്‍ എഐ എന്ന കനേഡിയന്‍ എഐ സ്റ്റാര്‍ട്ടപ്പിനെ ആപ്പിൾ ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഈ വർഷം തന്നെ തീരുമാനമുണ്ടാകും. എഐയ്ക്ക് വേണ്ടിയുള്ള കഠിനമായ പരിശ്രമത്തിലാണ് ആപ്പിളെന്ന് ഫെബ്രുവരിയില്‍ കമ്പനി മേധാവി ടിം കുക്ക് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആപ്പിളിന്റെ…