
ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാനാകില്ല, കാനഡയെ പിന്തുണയ്ക്കുന്നുവെന്ന്: യു.എസ്
ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ പ്രതികരണവുമായി അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും സുള്ളിവന്‍ വ്യക്തമാക്കി. ‘ഇക്കാര്യത്തില്‍ ഇതുവരെ നടന്നതോ ഇനി നടക്കാന്‍ പോകുന്നതോ ആയ വ്യക്തിഗത നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കാന്‍ താത്പര്യപ്പെടുന്നില്ല….