വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച്‌ കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന് കാനഡയിലെ കുടിയേറ്റ മന്ത്രിയാണ് തിങ്കളാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം എങ്ങനെയായിരിക്കണം എന്നുള്ള കാര്യം ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തീരുമാനിക്കുമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ഒരു പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച്‌ കാനഡയില്‍ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണംമൂന്ന്…

Read More

വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വിദേശത്ത് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് മൂന്നുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപയാണ് കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) തട്ടിയെടുത്തത്. പൊഴിയൂർ പോലീസാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. വിദേശരാജ്യങ്ങളായ ജർമ്മനി, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് പൊഴിയൂർ മേഖലകളിൽ നിന്നും യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയത്. പൊഴിയൂർ സ്വദേശിയായ വിൽഫ്രഡില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ…

Read More

ഇന്ത്യ- കാനഡ തര്‍ക്കം പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാൻ നയതന്ത്രത്തിന് ഇടമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇരുവിഭാഗവും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തര്‍ക്കം പരിഹരിക്കാൻ വഴിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Read More

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കാനഡയോട് ഇന്ത്യ

ഖലിസ്ഥാനി വിഘടനവാദി സംഘടന സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലേക്കും തിരിച്ച്‌ ഇന്ത്യയിലേക്കും പോകുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.  19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്ര ചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നും നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്വന്ത് സിങ് പന്നൂന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍…

Read More

കാനഡ തീവ്രവാദിസംഘങ്ങളുടെ സുരക്ഷിത താവളമോ?; കാനഡയിലെ തെരുവുകളിൽ ഹ​മാ​സ് അ​നു​കൂ​ലി​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം: വീഡിയോ

വരും വർഷങ്ങളിൽ കാനഡ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും തീവ്രവാദി ആക്രമണങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്ന് ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമുള്ളവരും അവരെ പിന്തുണയ്ക്കുന്നവരും വ്യാപകമായ തോതിൽ കാനഡയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല ലോകനേതാക്കളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയുമായി നയതന്ത്രബന്ധത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഖ​ലി​സ്ഥാ​ന്‍ ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ലാണ് ഇരുരാജ്യങ്ങളും തമ്മിൽ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉടലെടുത്തത്. കഴിഞ്ഞദിവസം കാനഡയിലെ ഒന്‍റാറിയോയിലെ മിസിസാഗയിലെ തെരുവുകളിൽ നടന്ന ഹമാസ് അനുകൂലികൾ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇസ്രയേലികളെ ഹമാസ് കൊന്നതിന്‍റെ ആഘോഷമായിരുന്നു തെരുവുകളിൽ…

Read More

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു; കനേഡിയൻ പ്രതിനിധികൾ രാജ്യം വിടണമെന്ന് ഇന്ത്യ

ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നു. ഇന്ത്യയിലെ മുഴുവൻ കാനഡ ഉദ്യോഗസ്ഥരോടും രാജ്യംവിടാൻ കേന്ദ്രം നിർദേശിച്ചു. ഒക്ടോബർ 10നകം ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ സമയപരിധിക്ക് ശേഷം പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും കാനഡ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. നിലവിൽ 62 ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെ കാനഡയുടെ നയതന്ത്ര കാര്യാലയങ്ങളിലുള്ളത്. ഇതിൽ 40 പേരെ പിൻവലിക്കാനാണ് കേന്ദ്ര…

Read More

രണ്ട് സംഘടനകൾക്ക് നിരോധനം; ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എതിരെ കാനഡയുടെ കടുത്ത നടപടി

രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ. ബബ്ബർ ഖൽസ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും കൈമാറിയിരുന്നു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉലച്ചിൽ വന്നിരുന്നു. നിജ്ജര്‍ കൊലപാതകത്തിലെ അതൃപ്തി ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയന്‍ പാര്‍ലമെന്റിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് തുറന്നടിക്കുകയും…

Read More

‘ ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നു’; ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക

ഇന്ത്യ – കാനഡ വിഷയത്തിൽ പ്രതികരിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കാനഡയിൽ തീവ്രവാദികൾ സുരക്ഷിത താവളമൊരുക്കുന്നു. തെളിവുകളൊന്നുമില്ലാതിരുന്നിട്ട് കൂടി അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും സാബ്രി കുറ്റപ്പെടുത്തി. ‘ശ്രീലങ്കയ്ക്കെതിരെയും ഇതേ കാര്യമാണ് അവർ ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന വലിയ നുണയാണ് കാനഡ സൃഷ്ടിച്ചത്. വംശഹത്യ നടന്നിട്ടില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.’ സാബ്രി കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ…

Read More

സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് വികാരം; ഇന്ത്യയിലുള്ള പൗരന്മാർക്കു മുന്നറിയിപ്പുമായി കാനഡ

ഇന്ത്യയിലുള്ള പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി കാനഡ. യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാണു നിർദേശം. രണ്ടു രാജ്യങ്ങളിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു വിശദീകരണം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കഴിഞ്ഞ ദിവസം കാനഡ തള്ളിയിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാണിത് എന്നായിരുന്നു കാനഡയുടെ പ്രതികരണം. ഇതിനു ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യയിലുള്ള കനേഡിയൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയതെന്നതു ശ്രദ്ധേയമാണ്. വീസ നടപടികൾ ഇന്ത്യ നിർത്തിവച്ചതും പ്രതിഷേധങ്ങൾക്കുള്ള സാധ്യതയും…

Read More

ആഴ്ചകൾക്കു മുൻപേ തെളിവ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്രൂഡോ; ഒരു ‘പ്രത്യേക വിവര’വും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ആഴ്ചകൾക്കു മുൻപേ കൈമാറിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്നലെ ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്. ‘ഞാൻ തിങ്കളാഴ്ച ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ നേരത്തെ തന്നെ ഇന്ത്യയുമായി സംവദിച്ചിരുന്നു. ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ തയാറാണ്.  ഈ വിഷയത്തിന്റെ യഥാർഥ വസ്തുത കണ്ടെത്താൻ ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’- ട്രൂഡോ പറഞ്ഞു.  എന്നാൽ കാനഡ ഇത്തരത്തിൽ ഒരു…

Read More