‘ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുന്നു; പൊതുസ്ഥലങ്ങളിൽ സിഐടിയു ജനങ്ങളുടെ മേൽ കുതിരകയറുന്നു’: വിമർനവുമായി സുധാകരൻ

സി പി എമ്മിന്‍റെ പോഷക സംഘടനകളായ സി ഐ ടി യുവും എസ് എഫ് ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. കാമ്പസുകളില്‍ എസ് എഫ് ഐ അഴിഞ്ഞാടുമ്പോള്‍ സി ഐ ടി യു പൊതുസ്ഥലങ്ങളില്‍ ജനങ്ങളുടെ മേല്‍ കുതിരകയറുകയാണ്. മലപ്പുറം എടപ്പാളില്‍ ചരക്കിറക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ അത്രികൂരമായിട്ടാണ് സി പി എമ്മിന്റെ തൊഴിലാളി സംഘടനാ നേതാക്കള്‍ മര്‍ദ്ദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി. സി…

Read More

കാമ്പസുകളില്‍ എസ്എഫ്ഐയുടെ ഇടിമുറികള്‍ സജീവമെന്ന് കെ സുധാകരന്‍

എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ ആവശ്യപ്പെട്ടു. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്‍റ്  സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിന്‍സന്‍റ്  എംഎല്‍എയെയും എസ്.എഫ്.ഐക്കാര്‍ കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പൊലീസുകാര്‍ വെറും കാഴ്ചക്കാരായിരുന്നു. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എമാരായ എം. വിന്‍സന്റ്,ചാണ്ടി ഉമ്മന്‍ എന്നിവര്‍ കുട്ടികളോടൊപ്പം പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. അത് ജനപ്രതിനിധികളുടെ കടമകൂടിയാണ്….

Read More

ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ; കൊല്ലം ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും വിചാരണ സദസ് സംഘടിപ്പിക്കും

എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ്സ് സംഘടിപ്പിക്കും. സർവകലാശാലകളെ സംഘപരിവാരത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ജനാധിപത്യപരമായ സമരം തുടരുകയാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. കൊല്ലം നിലമേൽ വച്ച് എസ്എഫ് ഐ പ്രവർത്തകർ ഗവർണർക്കു നേരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ എസ് എഫ് ഐ പ്രവർത്തകർ കാറിൽ ഇടിച്ചെന്ന വ്യാജ ആരോപണത്തിൽ വാഹനം നിർത്തി പ്രോട്ടോകോൾ ലംഘിച്ച് പ്രതിഷേധിച്ചവർക്ക്…

Read More