
ബഹ്റൈനിൽ തണുപ്പ് ശക്തി പ്രാപിച്ചു ; ക്യാമ്പിങ്ങിന് തിരക്കേറുന്നു
തണുപ്പ് കാലം ശക്തമായതോടെ ക്യാമ്പിങ്ങിന് തിരക്കേറുന്നു. നവംബർ 20 മുതൽ അടുത്ത വർഷം ഫെബ്രുവരി 20 വരെയാണ് ഈ വർഷത്തെ സീസൺ. അവാലി മുതൽ സാഖിർ വരെയാണ് ക്യാമ്പിങ് നടക്കുക. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിച്ച് ക്യാമ്പിങ് നടത്താനാണ് ഇത്തവണ ആയിരങ്ങളെ ത്തുന്നത്. സുരക്ഷാ നിയമങ്ങൾ പാലിക്കാൻ ഉപയോക്താക്കളോട് അഭ്യർഥിച്ച അധികാരികൾ സഖീറിലെ ക്യാമ്പിങ് സൈറ്റുകൾ പരിശോധിച്ചു. ആഴ്ചതോറും അധികൃതർ പരിശോധന നടത്തുന്നുണ്ട്. സതേൺ ഗവർണറേറ്റിന്റെ നേതൃത്വത്തിൽ മറ്റു സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു….