
എ.എ.പി. പ്രചാരണ ഗാനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി; അപകീർത്തിപരമായ പരാമർശങ്ങൾ നീക്കി
ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് അനുമതി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗാനത്തിലെ അപകീർത്തിപരമായ പരാമർശങ്ങൾ ഒഴിവാക്കിയ ശേഷമാണ് അനുമതി. ഈ പരാമർശങ്ങൾ ഒഴിവാക്കിയുള്ള ഗാനം ആം ആദ്മി പാർട്ടി കമ്മീഷന് മുന്നിൽ സമർപ്പിച്ചു. സത്യം വിജയിച്ചെന്ന് ആം ആദ്മി നേതാക്കൾ അഭിപ്രായപ്പെട്ടു. നേരത്തെ ഈ പ്രചരണ ഗാനത്തെ ചൊല്ലി വലിയ തർക്കം തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാർട്ടിക്കും ഇടയിൽ ഉയർന്നിരുന്നു. കമ്മീഷന്റെ പ്രവർത്തനം ബിജെപിക്ക് വേണ്ടിയാണെന്നും ആം ആദ്മി പാർട്ടി നൽകിയ നാല് പരാതികളിലും…