
ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ നടപടിയുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി
പൊതു ഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട കാറുകൾക്കെതിരെ മസ്‌കറ്റ് മുനിസിപ്പാലിറ്റി നടപടികൾ ആരംഭിച്ചു. ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് മസ്‌കറ്റ് മുനിസിപ്പാലിറ്റി നിരോധിച്ചിരുന്നു. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ, സാമൂഹിക, സാമ്പത്തിക കാരണങ്ങൾ എന്നിവ മൂലമാണ് പൊതു ഇടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. تعزيزًا لجهود #بلدية_مسقط في مكافحة الظواهر السلبية بالبيئة.. توضيح لمسوغات حظر السيارات المهملة في الأماكن…