ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കും; ക്യാമ്പയിനുമായി അബൂദാബി മുനിസിപ്പാലിറ്റി

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ക്യാമ്പ​യി​നു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക്ക​ളെ​ക്കു​റി​ച്ച്​ താ​മ​സ​ക്കാ​രെ​യും ബി​സി​ന​സു​കാ​രെ​യും ക​ട​ക്കാ​രെ​യും റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളെ​യും ക്യാമ്പ​യി​​നി​ലൂ​ടെ ബോ​ധ​വ​ത്​​ക​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും വി​ൽ​പ​ന വ​സ്തു​ക്ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ക്യാമ്പ​യി​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടും. അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളു​മാ​യി മാ​ത്രം സ​ഹ​ക​രി​ച്ചാ​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ത​ട​യാ​നാ​കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ധി​കൃ​ത​ർ സ്വ​ന്തം ക്ഷേ​മ​ത്തി​ന്…

Read More

പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് മറ്റന്നാൾ

മറ്റന്നാൾ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിൽ പരസ്യ പ്രചരണം അവസാനിച്ചു. ഇമ്രാൻഖാനെ മത്സര രംഗത്ത് നിന്ന് അകറ്റാൻ കഴിഞ്ഞതിനാൽ നിഷ്പ്രയാസം ജയിച്ചുകയറാം എന്ന പ്രതീക്ഷയിലാണ് നവാസ് ശരീഫ്. പാകിസ്ഥാൻ ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ്. 12.7 കോടി വോട്ടർമാർ ആണ് പട്ടികയിൽ. രാജ്യത്തിൻറെ പലഭാഗത്തും ഭീകരവാദ ഭീഷണിയും അക്രമ സാധ്യതയും നിലനിൽക്കുന്നതിനാൽ കനത്ത ഭീതിയിലാണ് ജനങ്ങൾ. അതുകൊണ്ടുതന്നെ എത്ര ശതമാനം പേർ ബൂത്തിലെത്തുമെന്ന് വ്യക്തമല്ല. പരസ്യപ്രചാരണം ഇന്നലെ അർധരാത്രി അവസാനിച്ചു. ഇന്നും നാളെയും നിശബ്ദ ദിനങ്ങൾ…

Read More

ഏകീകൃത സിവിൽകോഡ്; ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് 3 സംസ്ഥാനങ്ങളിൽ ബിൽ പാസാക്കാൻ ബിജെപി നീക്കം

ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാൻ ബിജെപി. ഉത്തരാഖണ്ഡിൽ യുസിസി ബിൽ ചർച്ച ചെയ്ത് പാസാക്കാൻ അടുത്തമാസം അ‍ഞ്ചിന് നിയമസഭ ചേരും. തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. അയോധ്യ രാമക്ഷേത്രം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധങ്ങളാണ്. ആദ്യ രണ്ടും നടപടികൾ പൂർത്തിയാക്കി, ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങുകയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ….

Read More

മലൈക്കോട്ടൈ വാലിബന്‍ സ്വീകരിച്ചി‌ല്ലെങ്കില്‍ രണ്ടാം ഭാഗം ആലോചിക്കാനാകില്ല: സംവിധായകന്‍ ലിജോ പെല്ലിശേരി

മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കെതിരായ ഹേറ്റ് ക്യാംപയിന്‍ എന്തിനെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത് . ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും പ്രസ് മീറ്റിൽ ലിജോ പറഞ്ഞു. ‘‘ഇന്നലെ രാവിലെ ഫസ്റ്റ് ഷോ കഴിഞ്ഞത് മുതൽ ഈ സിനിമയ്ക്കെതിരെ ആക്രമണം നടക്കുന്നു….

Read More

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിട്ട് കാര്യമില്ല; ആ വരവ് വോട്ടാകില്ല: വി.ഡി സതീശൻ

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിജെപി കേരളത്തിൽ അപ്രസക്തമാണ്. കേരളത്തിന്റെത് മതേതര മനസാണെന്നും, കേരളത്തിലെ ജനങ്ങളിൽ കോൺഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് കേരളത്തിൽ ക്യാമ്പയിൻ നടത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആ വരവ് വോട്ടാകില്ല. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ ദില്ലിയിൽ സര്‍ക്കാരുമായി യോജിച്ച സമരം നടത്തുന്ന കാര്യത്തിൽ യുഡിഎഫ് ച‍ച്ച ചെയ്ത് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രക്തദാഹിയാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏകാധിപതികളെ ആരാധിക്കുന്നയാളാണ് മുഖ്യമന്ത്രി. കുഞ്ഞുങ്ങളുടെ ചോര കാണുമ്പോൾ ആഹ്ലാദിക്കുന്ന…

Read More

അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസ് അൽ ഖൈമ പോലീസ്

അമിത വേഗതയിൽ വാഹനനമോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനായുള്ള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു. 2023 ഡിസംബർ 15-നാണ് റാസ് അൽ ഖൈമ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ‘അമിത വേഗത നിങ്ങളെടുക്കുന്ന തെറ്റായ ഒരു തീരുമാനമാണ്’ എന്ന ആശയത്തിലൂന്നിക്കൊണ്ട് നടത്തുന്ന ഈ പ്രചാരണ പരിപാടി രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്നതാണ്. شرطة رأس الخيمة تحذر من مخاطر السرعة عبر حملتها المرورية ( السرعة قرارك الخاطئ )…

Read More

സ്ത്രീധന ബഹിഷ്കരണ ആഹ്വാനവുമായി കേരള യൂത്ത് ഫ്രണ്ട് എം

യുവ ഡോക്ടർ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് എം. സ്കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫിസുകളിലും , ആശുപത്രികൾ മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സ്ത്രീധനവിരുദ്ധ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനും ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിനും ആണ് കേരള കോൺഗ്രസ് എമ്മിന്‍റെ  യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് എം തയ്യാറെടുക്കുന്നത്. “സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം”കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ്…

Read More

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് കുന്നാർ മരിച്ചതിനാൽ ശ്രീകരൺപൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും കോൺഗ്രസിനായി രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്നത്. ഭരണം…

Read More

കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് വാതുവെപ്പ് ആപ്പുകാരുടെ പണംകൊണ്ട്: സ്മൃതി ഇറാനി

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രചാകരില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിവേണ്ടി ഈ വാതുവെപ്പ് പണമാണ് ചെലവഴിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ‘ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അനധികൃത വാതുവെപ്പിലൂടെ കള്ളപ്പണം പിരിച്ച് കോണ്‍ഗ്രസിന് പ്രചാരണം നടത്താനുള്ള ഹവാല ഇടപാടാണ് നടന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതുവരെ ഇത്തരം കാര്യങ്ങൾ ജനങ്ങള്‍ കണ്ടിട്ടില്ല. അധികാരത്തിലുള്ളപ്പോഴാണ് അദ്ദേഹം വാതുവെപ്പ് പ്രചരിപ്പിച്ചത്’,…

Read More

വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സിവിൽ ഡിഫൻസ് പ്രചാരണ പരിപാടി ആരംഭിച്ചു

എമിറേറ്റിലെ വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. അബുദാബിയിലെ വിവാഹ ഹാളുകൾ, വിവാഹ വേദികൾ, ഇത്തരം ഇടങ്ങളിൽ വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്ന ഇവന്റ് പ്ലാനിങ്ങ് കമ്പനികൾ മുതലായവ പൊതു സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ പ്രചാരണ പരിപാടികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം വേദികളിൽ മതിയായ അഗ്‌നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ മുതലായവ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്. ഇത്തരം…

Read More