
നിയമസഭാ തിരഞ്ഞെടുപ്പ്; മുന്നോടിയായി നടൻ വിജയ് തമിഴ്‌നാട്ടിൽ പര്യടനത്തിന്
നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്നാട്ടിലുടനീളം പര്യടനം ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ്…