
‘ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നു, ബിജെപി ഐ.ടി സെൽ ഗാനം ജനങ്ങൾ നെഞ്ചേറ്റി’; ചെന്നിത്തല
കേന്ദ്ര സർക്കാർ അഴിമതി സർക്കാരെന്ന ബി.ജെപി ഐടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാനം ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞെന്നും സത്യത്തിൽ ഗാനത്തിന്റെ ഹിന്ദി പകർപ്പ് കൂടി പുറത്തിറക്കണമായിരുന്നെന്നും ചെന്നിത്തല പരിഹസിച്ചു. രമേശ് ചെന്നിത്തലയുടെ കുറിപ്പ് കേന്ദ്ര സർക്കാർ അഴിമതിസർക്കാരെന്ന ബി.ജെപി ഐ ടി സെല്ലിന്റെ ഗാനം ആർക്കും നിഷേധിക്കാൻ കഴിയാത്തത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ യാത്രയിലെ സത്യം പറഞ്ഞു കൊണ്ടുള്ള വിലാപ ഗാനം തയ്യാറാക്കിയ…