റിയാദ് മെട്രോയുടെ നിരീക്ഷണം ; 10,000 ക്യാമറകൾ സ്ഥാപിച്ചു

റി​യാ​ദ് മെ​ട്രോ സം​വി​ധാ​ന​ത്തെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ 10,000 ആ​ധു​നി​ക ക്യാമ​റ​ക​ൾ സ്ഥാ​പി​ച്ചു. ഇ​ത്ര​യും കാ​മ​റ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​യോ​ജി​ത നി​രീ​ക്ഷ​ണ സം​വി​ധാ​നം റി​യാ​ദ് മെ​ട്രോ​യി​ലെ മു​ഴു​വ​ൻ ട്രെ​യി​നു​ക​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​യാ​ദ്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​രു​ടെ സു​ര​ക്ഷ നി​ല​നി​ർ​ത്താ​നും പൊ​തു​ഗ​താ​ഗ​ത ശൃം​ഖ​ല സ്ഥാ​പ​ന​ങ്ങ​ളും ട്രെ​യി​നു​ക​ളും സം​ര​ക്ഷി​ക്കാ​നും വേ​ണ്ടി​യാ​ണി​ത്​. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ബ്ലൂ ​ലൈ​നി​ലെ ഡോ. ​സു​ലൈ​മാ​ൻ അ​ൽ ഹ​ബീ​ബ് സ്​​റ്റേ​ഷ​ൻ തു​റ​ക്കു​ക​യും ട്രെ​യി​നു​ക​ൾ​ക്ക്​ സ്റ്റോ​പ്പ്​ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​ത​താ​യും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

ശബരിമലയിൽ തിരക്ക്; പമ്പ മുതൽ സന്നിധാനം വരെ 258 ക്യാമറകൾ: നിരീക്ഷണം ശക്തമാക്കി പൊലീസ്

ശബരിമലയിൽ തിരക്ക് വർധിച്ചതോടെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിസിടിവി നിരീക്ഷണം ശക്തമാക്കി പൊലീസ്. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവയുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 60 ക്യാമറകളാണ് പൊലീസ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്‍ട്രോള്‍ റൂമിൻ്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസർ പി.ബിജോയ്‌ക്കാണ്‌. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ ഉടൻ…

Read More

എ.ഐ ക്യാമറ: അപകടം കുറഞ്ഞെന്ന് ആന്റണി രാജു

സംസ്ഥാനത്ത് എ.ഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങിയശേഷം വാഹനാപകടങ്ങൾ കുറഞ്ഞതായി മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണിൽ 3714 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ജൂണിൽ 1278. അപകട മരണങ്ങളിലും കുറവുണ്ട്. 2022 ജൂണിൽ 344. കഴിഞ്ഞ ജൂണിൽ 140. പരിക്കേറ്റവരുടെ എണ്ണം യഥാക്രമം 4172,​ 1468.ജൂൺ 5 മുതൽ ജൂലായ് 3 വരെ 20,42,542 വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും 1,28,740 എണ്ണമാണ് മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ചത്. തപാൽ മുഖേന ചെലാൻ അയച്ചത്…

Read More

എ.ഐ ക്യാമറ: അപകടം കുറഞ്ഞെന്ന് ആന്റണി രാജു

സംസ്ഥാനത്ത് എ.ഐ ക്യാമറകൾ ജൂൺ 5 മുതൽ പ്രവർത്തിച്ച് തുടങ്ങിയശേഷം വാഹനാപകടങ്ങൾ കുറഞ്ഞതായി മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂണിൽ 3714 അപകടങ്ങളാണ് ഉണ്ടായതെങ്കിൽ കഴിഞ്ഞ ജൂണിൽ 1278. അപകട മരണങ്ങളിലും കുറവുണ്ട്. 2022 ജൂണിൽ 344. കഴിഞ്ഞ ജൂണിൽ 140. പരിക്കേറ്റവരുടെ എണ്ണം യഥാക്രമം 4172,​ 1468.ജൂൺ 5 മുതൽ ജൂലായ് 3 വരെ 20,42,542 വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയതെങ്കിലും 1,28,740 എണ്ണമാണ് മോട്ടോർ വാഹന വകുപ്പ് അംഗീകരിച്ചത്. തപാൽ മുഖേന ചെലാൻ അയച്ചത്…

Read More

സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതൽ പിഴ

സംസ്ഥാനത്ത് ഗതാഗത കുറ്റകൃത്യങ്ങൾ സ്വയംകണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകളുടെ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ക്യാമറകൾ ഇതിനോടകം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലുള്ള ദൃശ്യങ്ങൾ ഇതിനോടകം കൺട്രോൾ റൂമിൽ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്ന് മുതലുള്ള നിയമലംഘനങ്ങൾക്കാണോ അതോ ഇന്നുമുതലുള്ള നിയമലംഘനങ്ങൾക്കാണോ പിഴ ഈടാക്കുന്നുതെന്നതിൽ വ്യക്തയില്ല. 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നത്. രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ…

Read More

2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ച് ഷാർജ

ഷാർജയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി 2000 സ്‌കൂൾ ബസുകളിൽ കാമറകൾ സ്ഥാപിച്ചു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടേതാണ് നടപടി. സ്വകാര്യ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന 2000 ബസുകളിലാണ് കാമറകളും സുരക്ഷാ ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും രക്ഷിതാക്കൾക്ക് ഇനി എവിടെ നിന്നും തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും. 3250 ബസ് ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കുമായി സുരക്ഷാ പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

Read More