ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സില്ല; എകെ ബാലൻ

റോഡിലെ ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മനസ്സില്ലെന്ന് എകെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു, അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്നും എകെ ബാലൻ പറഞ്ഞു.  ആരോപണങ്ങളിൽ എന്തെങ്കിലും തെളിയിക്കാനായോ. നേരത്തെ വന്ന വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. വിജിലൻസ് അന്വേഷിക്കുകയാണല്ലോ ഇപ്പോൾ. അതിനിടയിൽ വീണ്ടും വീണ്ടും ചോദിച്ചാൽ മനസ്സില്ലെന്നാണ്…

Read More

എ.ഐ. ക്യാമറ: ധനവകുപ്പ് എതിർത്തത് രണ്ടുവട്ടം, അന്തിമ ഫയൽ ധനമന്ത്രി കണ്ടില്ല, ജുഡിഷ്യൽ അന്വേഷണത്തിനും  സാദ്ധ്യത

റോഡ് ക്യാമറകളുടെ പൂർണ തോതിലുള്ള പ്രവർത്തനം 19ന് തുടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നു ഗതാഗതവകുപ്പ്. ഒരു മാസമാണു മുന്നറിയിപ്പിനു നിശ്ചയിച്ചിരുന്നത്. അതുകഴിഞ്ഞാൽ നിയമം ലംഘിക്കുന്നവർക്ക് പിഴ അടയ്ക്കാനുള്ള ചെലാൻ അയച്ചു തുടങ്ങും. ആദ്യമാസം നിയമം ലംഘിച്ച് ക്യാമറയിൽ കുടുങ്ങുന്നവർക്കു ബോധവൽക്കരണ നോട്ടിസ് അയയ്ക്കുമെന്ന മന്ത്രിയുടെ നിർദേശം നടപ്പായില്ല. കെൽട്രോൺ നോട്ടിസയക്കണമെന്ന് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ പിഴയില്ലാതെ നോട്ടിസ് അയയ്ക്കാൻ പണമില്ലെന്ന നിലപാടിലാണ് കെൽട്രോൺ. നോട്ടിസ് അയയ്ക്കാൻ ലക്ഷങ്ങൾ ചെലവാകുമെന്നതായിരുന്നു കെൽട്രോണിന്റെ നിലപാട്. നിർമിതബുദ്ധി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ…

Read More

എഐ ക്യാമറ ഇടപാട്; 132 കോടി രൂപയുടെ അഴിമതി: രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ…

Read More

എഐ ക്യാമറ: പ്രവർത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി, സർക്കാർ ഇറക്കിയത് ആറ് ഉത്തരവുകൾ

സംസ്ഥാന സർക്കാരിന്റെ എഐ ക്യാമറ കരാറിൽ സര്‍വ്വത്ര ആശയക്കുഴപ്പം. പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു. ഗതാഗത നിയമ ലംഘനം പിടികൂടാൻ 2018 ൽ ബി ഒ ടി മാതൃകയിൽ കെൽട്രോൺ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച് ചര്‍ച്ചകളാരംഭിക്കുന്നത്. 2019ലാണ്…

Read More

എഐ ക്യാമറ: പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതി; ചെന്നിത്തല

എഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട്…

Read More