
അബുദാബിയിൽ ഒട്ടകങ്ങളുടെ എണ്ണം വർധിച്ചുവെന്ന് കണക്കുകൾ
വികസനത്തിന്റെ എല്ലാ സൂചികകളിലും അതിവേഗം വളരുന്ന അബൂദബി എമിറേറ്റിൽ ഒട്ടകങ്ങൾക്കും നല്ലകാലം. എമിറേറ്റിലെ ഒട്ടകങ്ങളുടെ എണ്ണം ഏകദേശം 4,76,082 ആയി വര്‍ധിച്ചുവെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ) അറിയിച്ചു. ജൂണ്‍ 22 ലോക ഒട്ടക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. ഇതില്‍ 99,071 ഒട്ടകങ്ങള്‍ അബൂദബിയിലും 2,54,034 എണ്ണം അല്‍ഐനിലും 12,977 ഒട്ടകങ്ങള്‍ അല്‍ ദഫ്റ റീജിയനിലുമാണുള്ളത്. ഒട്ടകങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകത്തില്‍ ഒട്ടകങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ സംവിധാനത്തില്‍ അവയുടെ പങ്കാളിത്തം…