ആണിരോഗവും പ്രതിവിധികളും അറിയാം

ആണിരോഗം ധാരാളം പേരിൽ കണ്ടുവരാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ആണിരോഗം പൊതുവേ രണ്ടുതരമാണ്, കട്ടിയുള്ളതും മൃദുലമായതും. കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിൻറെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത്, നഖത്തിനോടു ചേർന്നു വരുന്നത്, വിരലുകളുടെ പുറം ഭാഗത്തുവരുന്നത് എന്നിങ്ങനെ അവയുടെ…

Read More