‘മകനെ തൊടാന്‍ ആദ്യം അച്ഛനെ നേരിടണം’; അത് മൂന്നാംകിട ഡയലോഗ്, കേള്‍ക്കാന്‍ തന്നെ ചീപ്പാണ്: സമീര്‍ വാങ്കഡെ

ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ചീഫ് സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ജവാന്‍ സിനിമയില്‍ ഷാരുഖ് ഖാന്റെ ഒരു ഡയലോഗിനെക്കുറിച്ച് സമീര്‍ വാങ്കഡെ നടത്തിയ പരാമര്‍ശമാണ്. മകനെ തൊടുന്നതിനു മുന്‍പ് അച്ഛനെ നേരിടണം എന്ന് ജവാന്‍ സിനിമയില്‍ ഷാരുഖ് ഖാന്റെ ഒരു ഡയലോഗുണ്ട്. ഇത് സമീര്‍ വാങ്കഡയെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഉദ്യോഗസ്ഥന്‍. അച്ഛനേയും മകനേയും കുറിച്ച് പറഞ്ഞുകൊണ്ട്…

Read More

കേരളത്തിലെ പൊലീസ് ഇതുപോലെ ചരിത്രത്തിൽ നാണംകെട്ടിട്ടില്ല; സർക്കാർ കൊള്ളസംഘമെന്ന് വിഡി സതീശൻ

കേരള സർക്കാർ കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അഴിമതിക്കാരുടെ കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിലെ പൊലീസ് ഇതുപോലെ ചരിത്രത്തിൽ ഇതുവരെ നാണംകെട്ടിട്ടില്ല. സ്‌കോട്ലന്റ് യാർഡിനെ വെല്ലുന്ന പൊലീസ് സംഘത്തെ തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ആരോപണ വിധേയരായ എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം കേട്ടുകേൾവിയില്ലാത്തതാണ്. ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഡിജിപിക്കെതിരെ അന്വേഷിക്കുന്ന മറ്റുള്ളവരെല്ലാം ജൂനിയർ ഉദ്യോഗസ്ഥരാണ്. മുഖ്യമന്ത്രിക്ക് ഇവരെ ഭയമാണ്. അവർ എന്തെങ്കിലും ഭയപ്പെടുത്തുമെന്ന ഭീതിയാണ് മുഖ്യമന്ത്രിക്ക്. പത്തനംതിട്ട…

Read More

ഫോൺ എടുത്താലല്ലേ വീട്ടിലെ കാര്യം പറയാനാകൂ; അമിതാഭ് ബച്ചനെക്കുറിച്ച് ജയാ ബച്ചൻ

ബോളിവുഡിലെ പ്രിയ താരജോഡികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. 1973 ജൂൺ മൂന്നിനായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനെ കുറിച്ച് ജയ പറഞ്ഞ രസകരമായ ഒരു ആരോപണം ഇപ്പോൾ ചർച്ചയാവുകയാണ്. കോൻ ബനേഗ ക്രോർപതിയുടെ എപ്പിസോഡിൽ വീഡിയോ കോൺഫറൻസിലൂടെ ജയ അതിഥിയായി എത്തിയിരുന്നു. ജയയുടെയും അമിതാഭ് ബച്ചന്റെയും മകൾ ശ്വേത നന്ദയും പേരക്കുട്ടി നവ്യാ നന്ദയുമാണ് എപ്പിസോഡിൽ പങ്കെടുത്തത്. അമിതാഭ് ബച്ചന് ഏഴോളം മൊബൈൽ ഫോളുകൾ ഉണ്ടെന്നും എന്നാൽ വിളിച്ചാൽ കോളെടുക്കില്ലെന്നും ജയ…

Read More

ബംഗ്‌ളാദേശിലെ കലാപം; അതിർത്തിയിൽ കനത്ത സുരക്ഷ, സർവകക്ഷി യോഗം തുടങ്ങി ഇന്ത്യ

ബംഗ്‌ളാദേശിലെ കലാപ സാഹചര്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ബംഗ്‌ളാദേശിലെ സാഹചര്യം വിശദീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു. അതിർത്തിയിൽ ബിഎസ്എഫ് അതീവജാഗ്രതാ നിർദേശം നൽകി. ബംഗ്ളാദേശ് അതിർത്തിയിലെ ബരാക് താഴ്വരയിൽ അസം, ത്രിപുര എന്നിവിടങ്ങളിലെ പൊലീസും ബിഎസ്എഫും ചേർന്ന് സുരക്ഷ ശക്തമാക്കി. അസം 265.5…

Read More

ഇസ്രയേലിനോട് സമാധാന കരാര്‍ ആവശ്യപ്പെട്ട് കമലാ ഹാരിസ്

ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.  ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമലാ ഹാരിസുമായും ചര്‍ച്ച നടത്തി. ഈ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കാനാവില്ല….

Read More

നിറത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടു; താനൊരു വിരൂപനായ നടനാണെന്ന് നവാസുദ്ദീന്‍ സിദ്ദീഖി

ബോളിവുഡില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ചെറിയ കഥാപാത്രമാണെങ്കിലും സൂക്ഷ്മവും വ്യത്യസ്തവുമായ അഭിനയം കൊണ്ട് ആ വേഷത്തെ മികവുറ്റതാക്കുന്ന നടന്‍. എന്നാല്‍ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പുതിയ കാലത്തില്‍ നിന്നും അവഗണനയുടെ ഒരു പഴയകാലം തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. നിറത്തിന്‍റെയും രൂപത്തിന്‍റെയും പേരില്‍ വിവേചനം അനുഭവിച്ചിരുന്നുവെന്നും ആളുകള്‍ തന്നെ വെറുത്തിരുന്നുവെന്നും സിദ്ദീഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”നമ്മുടെ രൂപം കാരണം ചിലര്‍ ഞങ്ങളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നമ്മുടെ മുഖം ഇങ്ങനെ ആയത്…

Read More

നവകേരള സദസിനിടെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തിരിച്ചടിച്ചു: വിമർശിച്ച് ചാഴികാടൻ

തിരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന വിമർശനവുമായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അംഗവുമായ തോമസ് ചാഴികാടൻ. കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചായിരുന്നു വിമർശനം. പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച്, മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചു. മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടൻ യോഗത്തിൽ ആവശ്യപ്പെട്ടു അതേസമയം, തോൽവിയിൽ മുഖ്യമന്ത്രിയെ…

Read More

സ്വർണക്കടത്തിലും ഇന്ത്യ സഖ്യ നേതാക്കൾ പങ്കാളികൾ; സ്വർണക്കടത്തിലും സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ

ശശി തരൂർ എംപിയുടെ മുൻ സ്റ്റാഫ് അംഗം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. തരൂരിന്റെ സ്റ്റാഫെന്ന് അവകാശപ്പെട്ട ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം…

Read More

സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും. 

Read More

എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്ക്: അധികൃതരെയും ജീവനക്കാരെയും ചർച്ചക്ക് വിളിച്ച് കേന്ദ്രസർക്കാർ

എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടർന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടർന്ന് നിരവധി വിമാന സർവീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വൻപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അവധിയെടുത്ത ജീവനക്കാർക്കെതിരെ കമ്പനി കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 76 വിമാന സർവീസുകള്‍ ഇന്ന്…

Read More